ad
Deshabhimani

കറുപ്പനെത്തുന്നു; സൂര്യ - ആർ ജെ ബാലാജി ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിങ് തീയതി പുറത്ത്

karupp
വെബ് ഡെസ്ക്

Published on Jun 08, 2026, 05:20 PM | 1 min read

ചെന്നൈ : ഈ വർഷം തമിഴ് ബോക്സ് ഓഫീസിൽ ഏറ്റവും വലിയ കളക്ഷനുമായി വിജയക്കുതിപ്പ് തുടരുകയാണ് സൂര്യ - ആർ ജെ ബാലാജി ചിത്രം കറുപ്പ്. മെയ് 14ന് തീയറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.


ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ആമസോൺ പ്രൈമിലൂടെ ജൂൺ 12 ന് സിനിമ സ്ട്രീമിങ്ങ് ആരംഭിക്കും. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും ലഭ്യമാകും. ലോകവ്യാപകമായി ഏകദേശം 300 കോടിയോളം ചിത്രം നേടിയെന്നാണ് റിപ്പോർട്ടുകൾ. പത്ത് വർഷത്തിന് ശേഷമാണ് സൂര്യാ ചിത്രത്തിന് ഇത്രയും കളക്ഷൻ ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.



യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, തൃഷ, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തിെല മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home