തായ് മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ മ്യാൻമർ നാവികസേന വെടിയുതിർത്ത സംഭവം; പ്രതിഷേധമറിയിച്ച്‌ തായ്‌ലൻഡ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 01, 2024, 03:50 PM | 0 min read

ബാങ്കോക്ക് > തായ് മത്സ്യബന്ധന കപ്പലുകൾക്ക് നേരെ മ്യാൻമർ നാവികസേന വെടിയുതിർത്ത സംഭവത്തിൽ  പ്രതിഷേധമറിയിച്ച്‌ തായ്‌ലൻഡ്. വെടിവെപ്പിൽ ഒരു മത്സ്യത്തൊഴിലാളി മുങ്ങിമരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും നിരവധിപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

മ്യാൻമറിന്റെ സമുദ്രാതിർത്തിയിലേക്ക് നുഴഞ്ഞുകയറിയെന്ന്‌ ആരോപിച്ചാണ്‌ മത്സ്യബന്ധന ബോട്ടുകൾക്ക്‌ നേരെ  മ്യാൻമറിന്റെ നേരെ വെടിയുതിർത്തതെന്ന്‌ മ്യാൻമർ അവകാശപ്പെട്ടു. ഈ അവകാശവാദത്തെ തായ്‌ലൻഡ് പ്രധാനമന്ത്രിയായി പയേതുങ്താൻ ഷിനവത്ര ചോദ്യം ചെയ്തു.

തെക്കൻ തായ് പ്രവിശ്യയായ റാനോങിന് സമീപം മ്യാൻമറിലെ സമുദ്രാതിർത്തിക്കുള്ളിൽ 4-5.7 നോട്ടിക്കൽ മൈൽ (7.4-10.6 കിലോമീറ്റർ) അകലെയായിരിക്കെയാണ് 15 തായ് മത്സ്യബന്ധന ബോട്ടുകളിൽ രണ്ടെണ്ണത്തിന് നേരെ വെടിയുതിർത്തതെന്ന് തായ് പ്രതിരോധ മന്ത്രാലയം  പറഞ്ഞു.

"സാഹചര്യങ്ങൾ എന്തുതന്നെയായാലും ഞങ്ങൾ അക്രമത്തെ പിന്തുണയ്ക്കുന്നില്ല" തായ്‌ലൻഡ് സംഭവത്തെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ തേടുകയാണെന്നും തടവിലാക്കിയ 31 മത്സ്യത്തൊഴിലാളികളെ  മോചിപ്പിക്കണമെന്നും ഷിനവത്ര പറഞ്ഞു. സംഭവത്തിൽ തായ്‌ലൻഡ് വിദേശകാര്യ മന്ത്രി മാരിസ് സാംഗിയാംപോങ്‌സയും മ്യാൻമർ സർക്കാരിന്  കത്തയച്ചു.  എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാനും തായ് പൗരന്മാരെ വേഗത്തിൽ മോചിപ്പിക്കാനും ആവശ്യപ്പെട്ട്  മ്യാൻമർ അംബാസഡറുമായി  തിങ്കളാഴ്ച കൂടിക്കാഴ്‌ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home