ad
Deshabhimani

മ്യാൻമർ സൈനിക മേധാവിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന്‌ ഐസിസി പ്രോസിക്യൂട്ടർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 06:41 PM | 0 min read

ഹേഗ് > മ്യാൻമർ സൈനിക മേധാവി മിൻ ഓങ് ഹ്ലെയിങ്ങിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പ്രോസിക്യൂട്ടർ. മുസ്ലിംന്യൂനപക്ഷമായ റോഹിങ്ക്യകളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തുന്നുവെന്നാണ്‌ മിൻ ഓങ് ഹ്ലെയിങ്ങിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെടാനുള്ള കാരണം.

മ്യാൻമറിലെയും ബംഗ്ലാദേശിലെയും റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്തുന്നതിനും പീഡിപ്പിക്കുന്നതിനുമുള്ള ക്രിമിനൽ ഉത്തരവാദിത്തം ജനറൽ മിൻ ഓങ് ഹ്ലെയിങ്ങിനാണെന്ന്‌ ആരോപിച്ചതിൽ "ന്യായമായ കാരണങ്ങളുണ്ടോ" എന്ന് മൂന്ന് ജഡ്ജിമാർ ഉൾപ്പെടുന്ന പാനൽ തീരുമാനിക്കും. വിപുലവും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണങ്ങൾക്ക് ശേഷമാണ് വാറണ്ട് ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂട്ടറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

"730,000ലധികം റോഹിങ്ക്യൻ മുസ്ലിംങ്ങൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ഇത് വംശഹത്യ ഉദ്ദേശത്തോടെ നടത്തിയതാണെന്ന്" യുഎൻ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മ്യാൻമർ ഐസിസിയുടെ ഭാഗമല്ല. എന്നാൽ ഐസിസി അംഗമായ അയൽരാജ്യമായ ബംഗ്ലാദേശിൽ  അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമുണ്ടെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home