സുനിത വില്യംസിന്റെ ആരോഗ്യത്തിൽ ആശങ്ക വേണ്ട; പ്രതികരണവുമായി നാസ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 08:40 PM | 0 min read

ന്യൂയോർക്ക് > സുനിത വില്യംസിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കകളുയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നാസ. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ (ഐഎസ്എസ്) ഉള്ളവരെല്ലാം ആരോ​ഗ്യത്തോടെയിരിക്കുന്നുവെന്ന് നാസയുടെ സ്പേസ് ഓപറേഷൻ ഡയറക്ടറേറ്റ് ജിമി റുസെൽ പറഞ്ഞു. കൃത്യമായ വൈദ്യ പരിശോധനകൾ എല്ലാ ദിവസവും നടക്കുന്നുണ്ട്. ഫ്ലൈറ്റ് സർജന്മാർ നിരന്തരം ഇവരുടെ ആരോ​ഗ്യസ്ഥിതി നിരീക്ഷിക്കുന്നതായും ജിമി റുസെൽ വ്യക്തമാക്കി.

ഐഎസ്എസിൽ ദീർഘകാലം തുടർന്നതോടെ സുനിത വില്യംസ് ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നാസ ബഹിരാകാശയാത്രികൻ പെപ്പറോണി പിസ്സ പങ്കുവച്ച സുനിതയുടെ ചിത്രം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് ബഹിരാകാശ ഏജൻസിയുടെ പ്രസ്താവന.

2024 ജൂണിലാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച്‌ വിൽമോറും എട്ടുദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയത്. എന്നാൽ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കും. സ്‌പേസ്‌ എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ‘ഫ്രീഡ’മാണ് ഇവരെ തിരികെ എത്തിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home