ലബനനിൽ മരണം 3,000 കടന്നു ; 37 ഗ്രാമങ്ങൾ നാമാവശേഷമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 06, 2024, 03:14 AM | 0 min read


ബെയ്‌റൂട്ട്‌
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധം തുടങ്ങിയ ശേഷം ലബനനിൽ 3,000ത്തിൽ അധികം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. യുദ്ധം ഇനിയും തുടർന്നാൽ ആരോഗ്യസംവിധാനങ്ങളടക്കമുള്ള അവശ്യ സേവന മേഖലകളുടെ പ്രവർത്തനം താറുമാറാകും.   

തെക്കൻ ലബനനിലെ 37 ഗ്രാമങ്ങൾ നാമാവശേഷമായി. 40,000ത്തിൽ അധികം വീടുകൾ തകർന്നു. അപകട മേഖലകളിൽ നിന്ന്‌ 12 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.

സിറിയയില്‍ 
ഹിസ്‌ബുള്ള 
ഇന്റലിജൻസ്‌ ആസ്ഥാനം ആക്രമിച്ച്‌ ഇസ്രയേൽ
സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ ഹിസ്‌ബുള്ളയുടെ ഇന്റലിജൻസ്‌ ആസ്ഥാനം ആക്രമിച്ചതായി ഇസ്രയേൽ സൈന്യം. ആക്രമണത്തിൽ രണ്ട്‌ പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്‌.  ദമാസ്‌കസിന്‌ തെക്കുള്ള സയ്‌ദ സയ്‌നബ് പ്രദേശത്തിന് സമീപമായിരുന്നു ആക്രമണം.  ആക്രമണത്തെ സിറിയൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ജനവാസ മേഖലയിലാണ് ബോംബാക്രമണമുണ്ടായതെന്നും സിറിയ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home