ഹിസ്‌ബുള്ള തലവൻ ഹസൻ നസറള്ളയുടെ മൃതദേഹം കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 10:48 PM | 0 min read

ടെഹ്റാൻ> ലബനൻ സായുധസംഘം ഹിസ്‌ബുള്ളയുടെ മേധാവി ഹസൻ നസറള്ളയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. നസ്റളള ഒളിവിൽ കഴിഞ്ഞിരുന്ന ബങ്കറിൽ നിന്നാണ്‌ മൃതദേഹ ഭാ​​ഗങ്ങൾ കണ്ടെത്തിയത്.

തെക്കൻ ബെയ്‌റൂട്ടിലെ തെരുവിൽ നിന്ന് 60 അടി താഴെയാണ് ബങ്കർ സ്ഥിതി ചെയ്യുന്നത്. ഹിസ്ബുളള തലവനൊപ്പം ഇറാന്‍ സൈനിക ഉപമേധാവിയും കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചിരുന്നു. ഹസൻ നസറള്ളയ്ക്ക് പിന്നാലെ കമാൻഡർ നബീൽ കൗക്കിനെയും വധിച്ചെന്ന് ഇസ്രയേൽ‌ സൈന്യം. ശനിയാഴ്ച നടത്തിയ ആക്രണമണത്തിലാണ് കൗക്ക് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Home