യാഗി ചുഴലിക്കാറ്റ്‌ വിയറ്റ്‌നാമിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 01:12 AM | 0 min read

ഹനോയ്‌ > ഏഷ്യയിലെ ഈ വർഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിക്കാറ്റായ യാഗി  വിയറ്റ്‌നാമിൽ തീരംതൊട്ടു.  ഹായ്‌ ഫോങ്‌, ക്വാങ്‌ നിങ്‌ പ്രദേശങ്ങളിൽ മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിൽ പ്രവേശിച്ച ചുഴലിക്കാറ്റിൽ നാലുപേർ കൊല്ലപ്പെട്ടു. 78 പേർക്ക്‌ പരിക്കേറ്റു. തീരപ്രദേശത്തുള്ള 50,000 പേരെ ഒഴിപ്പിച്ചു. വെള്ളിയാഴ്‌ച തെക്കൻ ചൈനയിലെ ഹൈനാൻ ദ്വീപിലൂടെ കടന്നുപോയ ചുഴലിക്കാറ്റിൽ എട്ടുലക്ഷത്തിലധികം പാർപ്പിടങ്ങൾ തകര്‍ന്നു. മൂന്നു മരണം സ്ഥിരീകരിച്ചു. നൂറോളം പേർക്ക്‌ പരിക്കേറ്റു.

തെക്കൻ ചൈനാക്കടലിൽ ആഗസ്ത്‌ 30ന്‌ രൂപംകൊണ്ട യാഗി ആദ്യം തീരംതൊട്ട ഫിലിപ്പീൻസിൽ 16 പേരുടെ ജീവന്‍ അപഹരിച്ചു.  കാലാവസ്ഥാവ്യതിയാനം മൂലം സമുദ്രത്തിൽ താപനില ഉയരുന്നതാണ്‌ കടുത്ത ചുഴലിക്കാറ്റുകൾക്ക്‌ കാരണമെന്ന്‌ കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home