ad
Deshabhimani

ഡ്രൈ​വ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ അമേരിക്കക്ക് കൈമാറി: ഊ​ബ​റി​ന് 29 കോടി യൂ​റോ പിഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 27, 2024, 11:24 AM | 0 min read

ഹേ​ഗ് >  യൂ​റോ​പ്യ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ വ്യ​ക്തി​ വി​വ​ര​ങ്ങ​ൾ അമേരിക്കക്ക് കൈമാറിയതിന് ഊ​ബ​റി​ന് വൻതുക പിഴ. ഡ​ച്ച് ഡേ​റ്റ പ്രൊ​ട്ട​ക്ഷ​ൻ അ​തോ​റി​റ്റി(ഡിപിഎ)​യാ​ണ് 29 കോടി യൂ​റോ (ഏകദേശം 2718 കോടി ഇന്ത്യൻ രൂപ) പി​ഴ ചു​മ​ത്തി​യ​ത്. തിരിച്ചറിയൽ രേഖകൾ, വാഹനങ്ങളുടെ ലൈസൻസ്, ചിത്രങ്ങൾ, ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ, ഉപയോക്താക്കൾ പണം നൽകുന്നതിന്റെ വിശദാംശങ്ങൾ, ഡ്രൈവർമാരുടെ മെഡിക്കൽ വിവരങ്ങൾ, കേസുകളുടെ വിശദാംശങ്ങൾ എന്നിവയുൾപ്പെ ഊബർ കൈമാറ്റം ചെയ്തതായി ഡിപിഎ വ്യക്തമാക്കി.

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കാതെയാണ് ഊബർ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നത്. ര​ണ്ട് വ​ർ​ഷ​ത്തി​ലേറെ​യാ​യി ഇത് തു​ട​രു​ന്നുണ്ടെന്നും ഇത് യൂ​റോ​പ്യ​ൻ യൂ​ണിയ​ന്റെ പൊ​തു​വി​വ​ര സം​ര​ക്ഷ​ണ നി​യ​മ​ത്തിന്റെ ലം​ഘ​ന​മാ​ണെ​ന്നും അ​തോ​റി​റ്റി വ്യക്തമാക്കി. വിവരങ്ങളുടെ കൈ​മാ​റ്റത്തിനായി അമേരിക്കയും യൂ​റോ​പ്യ​ൻ ക​മീ​ഷ​നും ചേ​ർ​ന്ന് രൂ​പ​ക​ൽ​പ​ന ചെ​യ്ത പ്രൈ​വ​സി ഷീ​ൽ​ഡ് ച​ട്ടം അ​സാ​ധു​വാ​ണെ​ന്ന് 2020ൽ ​യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കോ​ട​തി വി​ധി​ച്ചി​രു​ന്നു. ഡിപിഎയുടെ തീ​രു​മാ​നം അനീതിയാണെന്നും ഇതിനെതിരെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് ഊ​ബ​ർ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home