പാകിസ്ഥാനിൽ സേനാ ആസ്ഥാനത്തിന് സമീപം കാർബോംബ് സ്ഫോടനം; 10 മരണം | Video

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ക്വറ്റയിലെ പാരാമിലിറ്ററി ആസ്ഥാനത്തിന് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ പത്ത് പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരുമെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം മോഡൽ ടൗണിൽ നിന്ന് ഹാലി റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് സ്ഫോടനമുണ്ടായത്. ഉഗ്രശബ്ദത്തോടെയായിരുന്നു സ്ഫോടനം. ആളുകൾ ചിതറി ഓടുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സേനാ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.










0 comments