നെതർലൻഡ്സിൽ മ്യൂസിയത്തിന്റെ വാതിൽ തകർത്ത് 2,500 വർഷം പഴക്കമുള്ള സ്വർണ ഹെൽമെറ്റ് മോഷ്ടിച്ചു

photo credit: X
ആംസ്റ്റർഡാം : വടക്കൻ നെതർലൻഡ്സിൽ മ്യൂസിയത്തിൽ നിന്ന് പുരാതനമായ സ്വർണഹെൽമെറ്റ് മോഷ്ടിച്ചു. മ്യൂസിയത്തിന്റെ വാതിൽ സ്ഫോടനത്തിൽ തകർത്ത ശേഷമാണ് സ്വർണത്തലപ്പാവും മറ്റു ചില പുരാവസ്തുക്കളും അക്രമികൾ മോഷ്ടിച്ചത്. 2500 വർഷത്തോളം പഴക്കമുള്ള തലപ്പാവ് റൊമാനിയയിൽ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച പ്രാദേശിക സമയം 3.45 ഓടെയാണ് അസെനിലുള്ള ഡ്രെന്റ്സ് മ്യൂസിയത്തിലാണ് മോഷണം നടന്നത്.
അക്രമികൾ മ്യൂസിയത്തിന്റെ വാതിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതും അകത്തുകടക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ബിസി 50 കാലഘട്ടത്തിലുള്ള രണ്ട് സ്വർണ ചെയിനുകൾ, അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള സ്വർണ ഹെൽമറ്റ് എന്നിവയാണ് മോഷണം പോയത്. ബുക്കാറെസ്റ്റിലുള്ള നാഷണൽ ഹിസ്റ്ററി മ്യൂസിയം ഓഫ് റൊമാനിയയിൽ നിന്ന് എത്തിച്ച ഹെൽമെറ്റാണിത്.
റൊമാനിയയിൽ പുരാതനകാലത്ത് ജീവിച്ചിരുന്ന ഡ്രാകിയൻസ് വിഭാഗത്തെപ്പറ്റിയുള്ള പ്രദർശനത്തിനായാണ് ഹെൽമെറ്റ് റൊമാനിയയിൽ നിന്ന് എത്തിച്ചത്.











0 comments