രജിസ്‌ട്രേഷൻ സമയപരിധി ലംഘിച്ചു: നേപ്പാളിൽ 26 സമൂഹമാധ്യമങ്ങൾക്ക് വിലക്ക്

കാഠ്‌മണ്ഡു: സർക്കാർ നൽകിയ സമയപരിധിക്കുള്ളിൽ ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൽ രജിസ്‌റ്റർ ചെയ്യാത്ത സമൂഹമാധ്യമങ്ങൾക്ക് നേപ്പാളിൽ നിരോധനം. യുട്യൂബ്, ഫെയ്‌സ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം, എക്‌സ് തുടങ്ങിയ 26 സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളെയാണ് സർക്കാർ വിലക്കിയത്. ആഗസ്‌ത് 28 മുതൽ സമൂഹമാധ്യമ കമ്പനികൾക്ക് രജിസ്റ്റർ ചെയ്യാൻ ഏഴു ദിവസത്തെ സമയം നൽകിയിരുന്നു. ബുധൻ രാത്രി സമയപരിധി അവസാനിച്ചപ്പോഴും പ്രധാന സമൂഹമാധ്യമ കന്പനികൾ രജിസ്‌റ്റർ ചെയ്യാത്തതിനെത്തുടർന്നാണ് നിരോധനം. വ്യാഴം അർധരാത്രി മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് ഐടി മന്ത്രാലയ വക്താവ് ഗജേന്ദ്ര താക്കൂർ അറിയിച്ചു.









0 comments