Deshabhimani

print edition ഇറ്റലിയിലെ പ്രക്ഷോഭം അടിച്ചമര്‍ത്താൻ സൈന്യം

Italy Protests.JPG
വെബ് ഡെസ്ക്

Published on Oct 22, 2026, 01:30 AM | 1 min read

റോം: വർധിച്ച ജീവിതച്ചെലവിൽ പ്രതിഷേധിച്ച്‌ രാജ്യമാകെ പടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യത്തെ വിന്യസിക്കാൻ ഇറ്റലി. ജനരോഷത്തിന്‌ സാക്ഷിയായ മിലാനിൽ 500 സൈനികരെ വിന്യസിച്ച്‌ പ്രക്ഷോഭം അടിച്ചമർത്താനാണ്‌ തീവ്ര വലതുപക്ഷ സർക്കാർ ശ്രമിക്കുന്നത്‌. കടുത്ത ശിക്ഷയും പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ നടപടിയെടുക്കും തുടങ്ങിയ മുന്നറിയിപ്പുകളും നൽകി. അതേസമയം‍, ശനിയാഴ്ച കൂടുതൽ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന്‌ പ്രക്ഷോഭകർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി മിലാനിലെ പ്രതിഷേധങ്ങളിൽ ചവറ്റുകുട്ടകൾക്ക് തീയിട്ടെന്നും കെട്ടിടങ്ങൾ തകർത്തെന്നും ആരോപണമുണ്ട്‌. 271 യുവാക്കളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home