ad
Deshabhimani

​ഗൾഫ് രാജ്യങ്ങൾ ഇറാനെ ആക്രമിച്ചു ; സംഘർഷം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

ഗൾഫ് മേഖലയിൽ ആക്രമണം തുടരുന്നു; 19 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും ആകാശത്തുവെച്ച് തകർത്തു
വെബ് ഡെസ്ക്

Published on May 13, 2026, 05:38 PM | 1 min read

തെഹ്റാൻ: ഇറാനെതിരായി സൗദി അറേബ്യ ആക്രമണം നടത്തി എന്ന റിപ്പോർട്ട് പുറത്തുവന്നതിലൂടെ ഇസ്രയേൽ- യുഎസ് സഖ്യം നിക്ഷിപ്ത താൽപര്യത്താൽ ഇറാനെതിരെ തുടക്കമിട്ട ഫെബ്രുവരി 28ന്റെ ആക്രമണം കൂടുതൽ വ്യാപിക്കുകയാണെന്നാണ് വെളിപ്പെടുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് ശേഷം, ഇറാൻ ആറ് ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെയും അവിടങ്ങളിലുള്ള യുഎസ് സൈനിക താവളങ്ങൾ , യുഎസ് സാമ്പത്തിക സംരം​ഭങ്ങൾ എന്നിവയെ ആക്രമിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചു. യുഎസിനെതരായ ശക്തമായ പ്രത്യാക്രമണ നക്കങ്ങൾ തന്നെയായിരുന്നു ഇത്.അമേരിക്കയ്ക്ക് വലിയ തോതിൽ തന്നെ തിരിച്ചടി നേരിട്ട ഇറാന്റെ യുദ്ധ തന്ത്രമായിരുന്നു ഹോർമുസിലെ നടപടി.


മറുവശത്ത് , തങ്ങളെ ആക്രമിച്ചതിന്റെ പ്രതികാരമെന്നോണം യുഎഇ ഇറാനിൽ മിലിട്ടറി ആക്രമണം നടത്തിയതായി വാൾ സ്ട്രീറ്റ് ജേർണൽ തിങ്കളാഴ്ച്ച റിപ്പോർട്ട് ചെയ്തു.യുഎഇക്കൊപ്പം തന്നെ സൗദിഅറേബ്യയും ആക്രമണം രഹസ്യമായി നടത്തിയിരുന്നു എന്ന റിപ്പോർ‌ട്ടുകൾ പുറത്തുവരുമ്പോൾ, രണ്ട് വലിയ ​ഗൾഫ് ശക്തികൾ തങ്ങൾക്കെതിരായി ഉണ്ടായ ആക്രമണത്തിൽ തിരിച്ചടിക്കുകയായിരുന്നു എന്ന് തീർച്ചയായിരിക്കുകയാണ് .ഇതോടെ സംഘർഷത്തിന്റെ യഥാർഥ രൂപം പുറത്തെത്തുകയായിരുന്നു. ​സൗദി അറേബ്യ രഹസ്യ ആക്രമണങ്ങൾ ഇറാനെതിരെ നടത്തിയതായി രണ്ട് പാശ്ചാത്യ ഉദ്യോ​ഗസ്ഥരും ഒപ്പം ഇറാൻ ഉദ്യോ​ഗസ്ഥരുമാണ് വ്യക്തമാക്കിയത്. റോയിട്ടേഴ്സായിരുന്നു ഇത് സംബന്ധിച്ച് വാർത്ത നൽകിയത്.


അടിക്ക് തിരിച്ചടി എന്ന നിലയ്ക്ക് തന്നെയായിരുന്നു യുഎഇയോടുള്ള ഇറാൻ പ്രതികരണം. ഒപ്പം തന്നെ ഇറാനുമായി നയതന്ത്ര ചർച്ചകൾക്കും കാര്യമായി തയ്യാറായില്ല.എന്നാൽ, സംഘർഷം വഷളാകുന്നത് തടയാൻ സൗദി അറേബ്യ ശ്രമിച്ചു. റിയാദിലെ തെഹ്‌റാൻ അംബാസഡർ വഴി ഉൾപ്പെടെ ഇറാനുമായി പതിവായി ബന്ധം പുലർത്തി.എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. അതേസമയം സംഘർഷം ഒഴിവാക്കുന്നതിനുള്ള ഒരു കരാർ ഇറാനുമായി ഉണ്ടാക്കിയിട്ടില്ല എന്നും സൗദി മന്ത്രിസഭയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു.


എങ്കിൽ‌ പോലും, മേഖലയുടെയും അവിടുത്തെ ജനങ്ങളുടെയും സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവയ്ക്കായി സംഘർഷം കുറയ്ക്കുന്നതിനും സ്വയം നിയന്ത്രണം പാലിക്കുന്നതിനും പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനുമുള്ള സൗദി അറേബ്യയുടെ സ്ഥിരമായ നിലപാട് ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നുവെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home