ഹെൻലി പാസ്പോർട്ട് ഇൻഡക്സ്: ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴെ

ലണ്ടൻ: ഹെൻലി പാസ്‌പോർട്ട് സൂചികയിൽ അഞ്ച് സ്ഥാനങ്ങൾ പിന്നോട്ട് പോയി ഇന്ത്യ 85ാം സ്ഥാനത്തെത്തി. ലോകമെമ്പാടുമുള്ള 57 സ്ഥലങ്ങളിലേക്കാണ് (രാജ്യങ്ങൾ) ഇന്ത്യൻ പാസ്പോർട്ടുള്ള പൗരന് വിസ രഹിത പ്രവേശനം നൽകുന്നത്. എന്നാൽ കഴിഞ്ഞ വർഷം 62 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യൻ പാസ്‌പോർട്ട് 80-ാം സ്ഥാനത്തായിരുന്നു. 199 രാജ്യങ്ങളുടെ പാസ്പോർട്ടുകളും 227 ട്രാവൽ ഡെസ്റ്റിനേഷനുകളും താരതമ്യം ചെയ്താണ് ഇത്തവണ സൂചിക തയാറാക്കിയത്. 2006 ൽ 71-ാം സ്ഥാനം നേടിയിരുന്നു. ഈ വർഷം ഇന്ത്യൻ സഞ്ചാരികൾക്ക് ആഗോളതലത്തിലെ സഞ്ചാരങ്ങൾക്ക് നേരിയ നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം.
193 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്ത് സിംഗപ്പൂർ ആഗോള റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 190 സ്ഥലങ്ങളുമായി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും 189 സ്ഥലങ്ങളുമായി ജപ്പാൻ മൂന്നാം സ്ഥാനത്തുമാണ്. പട്ടികയിൽ ഏറ്റവും താഴെയായി ലോകത്തിലെ ഏറ്റവും ദുർബലമായ പാസ്‌പോർട്ട് അഫ്ഗാനിസ്ഥാന്റെയാണ്. 24 രാജ്യങ്ങളിലേക്കുള്ള പ്രവേശനം മാത്രമേ അനുവദിക്കുന്നുള്ളൂ. തൊട്ടുപിന്നാലെ സിറിയ (26), ഇറാഖ് (29) എന്നീ രാജ്യങ്ങളുമുണ്ട്.
എന്താണ് ഹെൻലി പാസ്‌പോർട്ട് സൂചിക
പാസ്‌പോർട്ടുകളുടെ ആഗോള റാങ്കിങ്ങാണ് ഹെൻലി പാസ്‌പോർട്ട് സൂചിക. മുൻകൂട്ടി വിസ ലഭിക്കാതെ തന്നെ എത്ര സ്ഥലങ്ങളിൽ പാസ്പോർട്ട് മാത്രം ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ ശക്തി അളക്കുന്ന സൂചികയാണിത്. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) എക്‌സ്‌ക്ലൂസീവ് ഡാറ്റ ഉപയോഗിച്ചാണ് വിവരങ്ങൾ സമാഹരിക്കുന്നത്. ഈ വവരങ്ങൾ ഹെൻലി & പാർട്‌ണേഴ്‌സ് പ്രതിമാസം അപ്‌ഡേറ്റ് ചെയ്യും.
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ/ വിസ ഓൺ അറൈവൽ വഴി സന്ദർശിക്കാവുന്ന 57 രാജ്യങ്ങൾ










0 comments