അഫ്ഗാനിസ്ഥാനിൽ ഭൂചലനം: 5.9 തീവ്രത രേഖപ്പെടുത്തി; ഡൽഹിയിലും പ്രകമ്പനം

കാബൂൾ : അഫ്ഗാനിസ്ഥാനിൽ ഭൂചലനം. 5.9 തീവ്രത രേഖപ്പെടുത്തിയ ശക്തിയേറിയ ഭൂചലനമാണ് തിങ്കളാഴ്ച പുലർച്ചെ അനുഭവപ്പെട്ടത്. അഫ്ഗാനിലെ ഹിന്ദു കുഷ് ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി പറഞ്ഞു. 75 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. മറ്റ് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡൽഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.










0 comments