Live News പതിനായിരങ്ങൾ ദഹാനുവിൽ ദേശീയപാത ഉപരോധിച്ചു

മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ദേശീയപാത ഉപരോധത്തിൽ കേന്ദ്ര കമ്മിറ്റി അംഗം വിനോദ് നിക്കോളെ സംസാരിക്കുന്നു
current charge protestമുംബൈ:
മഹാരാഷ്‌ട്രയിൽ സ്‌മാർട്ട് മീറ്ററുകൾ അടിച്ചേൽപ്പിക്കുന്നതിനും ഭീമമായ വൈദ്യുതി ബിൽ ചുമത്തുന്നതിനും എതിരെ വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ പതിനായിരങ്ങൾ ദേശീയ പാത ഉപരോധിച്ചു. പാൽഘർ ജില്ലയിലുള്ള ദഹാനു താലൂക്കിലെ ചരോട്ടിയിൽ മുപ്പത്തയ്യായിരത്തോളം പേർ നടത്തിയ മൂന്നുമണിക്കൂർ ഉപരോധത്തിനൊടുവിൽ വൈദ്യുതി ബില്ലിൽ കുറവു വരുത്താമെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം ഉറപ്പുനൽകി.
ഇതിനു ശേഷമാണ് പ്രക്ഷോഭകർ പിരിഞ്ഞുപോയത്. പൊളിറ്റ്ബ്യൂറോ അംഗം അശോക് ധാവ്ളെ, കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ വിനോദ് നിക്കോളെ, ജില്ലാ സെക്രട്ടറി കിരൺ ഗഹാല തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നൽകി.









0 comments