print edition ഇഡി റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമെന്ന് ഡി കെ ശിവകുമാർ

ബംഗളൂരു
: കർണാടകത്തിലെ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും വീടുകളിൽ ഇഡി നടത്തിയ റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിത നടപടി മാത്രമാണെന്നും പ്രതിപക്ഷത്തുള്ളവരെ കെണിയിലാക്കാനാണ് ഏജൻസിയുടെ ശ്രമമെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാർ. വ്യാഴം രാത്രി വൈകി ജാർക്കിഹോളിയെ സന്ദർശിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കർണാടകത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി.
കർണാടക മന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ 36 മണിക്കൂറോളമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തിയത്.
കർണാടകയിലു മഹാരാഷ്‌ട്രയിലെയും വിവിധയിടങ്ങളിലായിരുന്നു പരിശോധന. പരിശോധന കഴിഞ്ഞയുടൻ പിന്തുണയുമായി കർണാടക പിസിസി പ്രസിഡന്റ് മുതൽ നിരവധി കോൺഗ്രസ് നേതാക്കൾ വരെ മന്ത്രിയെ സന്ദർശിച്ചു.
റെയ്‌ഡ് രാഷ്‌ട്രീയ പ്രേരിതമാണെന്നും വിദേശത്ത് നിക്ഷേപമില്ലെന്നുമാണ് സതീഷ് ജാർക്കിഹോളിയുടെ പ്രതികരണം. വ്യത്യസ്ത രാഷ്ട്രീയ പാർടികളിലാണെങ്കിലും കുടുംബം ഒറ്റക്കെട്ടായി സതീഷ് ജാർക്കിഹോളിക്കൊപ്പമാണെന്നാണ് സഹോദരനും ബിജെപി എംഎൽഎയുമായ ബാലചന്ദ്ര ജാർക്കിഹോളി പറഞ്ഞത്.









0 comments