ad
Deshabhimani

എഐ ഉച്ചകോടിയിൽ ബിൽഗേറ്റ്‌സ്‌ പങ്കെടുക്കില്ല; പിന്മാറ്റം വിവാദത്തിന് പിന്നാലെ

bill gates
വെബ് ഡെസ്ക്

Published on Feb 19, 2026, 09:22 AM | 1 min read

ന്യൂഡൽഹി: ഇന്ത്യയിലെ എഐ ഇംപാക്‌ട്‌ ഉച്ചകോടിയിൽ മൈക്രോസോഫ്‌റ്റ്‌ സഹസ്ഥാപകൻ ബിൽഗേറ്റ്‌സ് പങ്കെടുക്കില്ല. എപ്‌സ്‌റ്റീൻ ഫയലുകളിൽ പേരുള്ള ബിൽഗേറ്റ്‌സിനെ ഉച്ചകോടിയിൽ പങ്കെടുപ്പിക്കുന്ന മോദിസർക്കാർ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പിന്മാറ്റം. ബിൽഗേറ്റ്‌സ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഗേറ്റ്‌സ്‌ ഫ‍ൗണ്ടേഷൻ അറിയിച്ചു.





ബിൽഗേറ്റ്‌സും ബാലപീഡകൻ ജെഫ്രി എപ്‌സ്‌റ്റീനും തമ്മിൽ അടുത്തബന്ധമാണ്‌ പുലർത്തിയിരുന്നതെന്ന്‌ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ, എഐ ഉച്ചകോടിയിൽ ബിൽഗേറ്റ്‌സിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യം ശക്തമായിരുന്നു. എപ്‌സ്‌റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്‌ സിങ് പുരിയുടെയും പേരുകൾ പരാമർശിച്ചിട്ടുള്ള വിവരം പുറത്തുവന്നത്‌ കേന്ദ്രസർക്കാരിന്‌ നാണക്കേടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home