ad
Deshabhimani

print edition യുഎസ്‌ ഉപരോധം: ക്യൂബയിൽ 95,000 ശസ്ത്രക്രിയ മുടങ്ങി

SURGERY

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 12:00 AM | 1 min read

ഹവാന: യുഎസിന്റെ ഉപരോധങ്ങൾ കാരണം മെഡിക്കൽ വസ്തുക്കളും അവശ്യമരുന്നുകളും ലഭ്യമല്ലാത്തതിനാൽ ക്യൂബൻ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിൽ. 95000 ശസ്ത്രക്രിയ മുടങ്ങി. ഇതിൽ അയ്യായിരത്തിലധികം അർബുദ ശസ്ത്രക്രിയകളാണെന്ന്‌ ക്യൂബൻ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.


കടുത്ത ജലക്ഷാമവും വൈദ്യുതിതടസ്സവും കാരണം മൂവായിരത്തോളം രോഗികളുടെ ഡയാലിസിസ് മുടങ്ങി. നിത്യരോഗികൾക്ക് നിലവിലെ ഉപരോധങ്ങൾ കാരണം മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്ന് മന്ത്രി കാരിൾഡ പെന ഗാർസിയ പറഞ്ഞു. ഒരു ആരോഗ്യകേന്ദ്രംപോലും അടച്ചുപൂട്ടരുത് എന്ന ലക്ഷ്യത്തോടെയാണ്‌ കാര്യങ്ങൾ നടപ്പിലാക്കുന്നതെന്നും അവർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home