ad
Deshabhimani

ട്രംപിന്റെ മരുമകനായി നിയമം മറന്ന് സെർബിയ

Serbia .j
വെബ് ഡെസ്ക്

Published on Nov 08, 2025, 07:02 AM | 1 min read

ബെൽഗ്രേഡ്‌: എതിർപ്പുകൾക്കിടയിലും യുഎസ്‌ പ്രസിഡന്റ്‌ ഡോണാൾഡ്‌ ട്രംപിന്റെ മരുമകന് ആഡംബര സമുച്ചയം നിർമിക്കാൻ അനുവദിക്കുന്ന പ്രത്യേക ബിൽ സെർബിയ പാസാക്കി. വ്യാപകമായ എതിർപ്പും നിയമപരമായ തടസ്സങ്ങളും അവഗണിച്ചാണ്‌ ജാറാഡ് കുഷ്‌നറുമായി ബന്ധമുള്ള നിക്ഷേപ കമ്പനി ധനസഹായം നൽകുന്ന നിർദ്ദിഷ്ട റിയൽ എസ്റ്റേറ്റ് പദ്ധതിക്കായി ബിൽ പാസാക്കിയത്‌. 250 അംഗ പാർലമെന്റിൽ 40-നെതിരെ 130 വോട്ടുകൾക്കാണ്‌ ബിൽ പാസായത്‌.


കഴിഞ്ഞ വർഷം സെർബിയൻ സർക്കാർ സമുച്ചയത്തിന്റെ സംരക്ഷിത പദവി എടുത്തുകളയുകയും കുഷ്‌നറുമായി ബന്ധമുള്ള യുഎസ് ആസ്ഥാനമായുള്ള അഫിനിറ്റി ഗ്ലോബൽ ഡെവലപ്‌മെന്റുമായി 99 വർഷത്തെ പാട്ടക്കരാർ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home