ad
Deshabhimani

വിവാഹാഘോഷത്തിനിടെ രസഗുള തൊണ്ടയിൽ കുടുങ്ങി; യുവാവ് മരിച്ചു

lalith

ലളിത് സിങ്

വെബ് ഡെസ്ക്

Published on Mar 16, 2026, 03:42 PM | 1 min read

റാഞ്ചി: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ വിവാഹ സല്‍ക്കാരത്തിനിടെ രസഗുള തൊണ്ടയില്‍ കുടങ്ങി യുവാവ് മരിച്ചു. 41 കാരനായ ലളിത് സിങാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മാലിയന്ത ഗ്രാമത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലളിത്.


രസഗുള കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി. ചുറ്റും നിന്നിരുന്നവര്‍ രസഗുള പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശ്വസന പ്രശ്നം നേരിട്ട ലളിതിനെ അച്ഛൻ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.


രസഗുള കുടുങ്ങിയതോടെ ശ്വാസനാളം പൂര്‍ണമായും അടഞ്ഞു. തുടർന്ന് ശരീരത്തിലേയ്ക്കുള്ള ഓക്‌സിജന്‍ നിലച്ചതാണ് മരണ കാരണം. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home