ad
Deshabhimani

ഡോപ്പിംഗ് പ്രതിസന്ധി വീണ്ടും, ഇന്ത്യയെ കടുത്ത നിയന്ത്രണം ആവശ്യമുള്ള പട്ടകയിൽപ്പെടുത്തി വേൾഡ് അത്‌ലറ്റിക്സ്

doping
avatar
എൻ എ ബക്കർ

Published on Apr 20, 2026, 05:26 PM | 2 min read

മൊണാകോ: ഉത്തേജക മരുന്ന് ഉപയോഗത്തിൽ (Doping) ഇന്ത്യയിൽ ഉണ്ടായ വർദ്ധനവ് കണക്കിലെടുത്ത് വേൾഡ് അത്‌ലറ്റിക്സ് (World Athletics) ഇന്ത്യയെ ഏറ്റവും ഉയർന്ന ഡോപ്പിംഗ് ഭീഷണിയുള്ള രാജ്യളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യൻ അത്‌ലറ്റുകൾ ഇനി മുതൽ കടുത്ത പരിശോധനകൾക്ക് വിധേയരാകേണ്ടി വരും.


അത്‌ലറ്റിക്സ് ഇൻ്റെഗ്രിറ്റി യൂണിറ്റ് (AIU) ബോർഡിന്റെയാണ് നടപടി. അമിത ഉപോയഗം തുടര്‍ച്ചയായതിനെ തുടര്‍ന്ന് അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ (AFI) കാറ്റഗറി ബി-യിൽ നിന്ന് കാറ്റഗറി എ-യിലേക്ക് തരംതാഴ്ത്തി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഫെഡറേഷന്റെ ഉത്തേജക മരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ നിലവിലെ അപകടസാധ്യതകൾ തടയാൻ പര്യാപ്തമല്ലെന്ന് AIU കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.


റിപ്പോര്‍ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ഉത്തേജക മരുന്ന് നിയമലംഘനങ്ങൾ (ADRVs) റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. 2024-ലും 2025-ലും ഡോപ്പിംഗ് ലംഘനങ്ങളിൽ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തായിരുന്നു. ഇത് തടയാനും മറികടക്കാനും നടപടികൾ ഉണ്ടായില്ല.


നിലവിൽ 148 അത്‌ലറ്റുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ, ഈ പട്ടികയിൽ കെനിയയെ മറികടന്നാണ് ഇന്ത്യ ഏറ്റവും മോശം രാജ്യങ്ങളുടെ പട്ടികയിലേക്ക് താഴ്ത്തപ്പെട്ടത്. ഇതുവരെ കെനിയയിലായിരുന്നു ഏറ്റവും വലിയ ഭീഷണി. അവര്‍ കടുത്ത നടപടികളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ബോധവൽക്കരണത്തിലൂടെയും ദുസ്ഥിതി മറികടന്നു. എന്നാൽ കഴിഞ്ഞ നാല് വർഷമായി (2022-2025) ഇന്ത്യയിൽ നിയമലംഘനങ്ങളുടെ എണ്ണം ക്രമാതീതമായി ഉയർന്നു.


കായികതാരങ്ങൾക്ക് വിനയാവും


'കാറ്റഗറി എ' വിഭാഗത്തിൽ ഉൾപ്പെട്ടതോടെ, ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ താരങ്ങൾ ഇനി കടുത്ത നിബന്ധനകൾ പാലിക്കണം


  • 10 മാസത്തിനുള്ളിൽ 3 പരിശോധനകൾ: വലിയ മത്സരങ്ങൾക്ക് മുമ്പുള്ള 10 മാസത്തിനുള്ളിൽ മൂന്ന് തവണയെങ്കിലും മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധനകൾക്ക് (Out-of-Competition tests) വിധേയരാകണം.

  • ഇടവേള: രണ്ട് പരിശോധനകൾക്കിടയിൽ കുറഞ്ഞത് 21 ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കണം.

  • പരിശോധനാ രീതി: മിഡിൽ/ലോംഗ് ഡിസ്റ്റൻസ് ഓട്ടക്കാർക്കും മറ്റും രക്തപരിശോധനയും (ABP), മാരകമായ ഹോർമോണുകൾക്കായുള്ള (EPO) പരിശോധനയും നിർബന്ധമാണ്.

  • വിദേശത്തെ നിരീക്ഷണം: ഇന്ത്യൻ താരങ്ങൾ വിദേശത്ത് പരിശീലനം നടത്തിയാലും അവർ പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്ന് AFI ഉറപ്പാക്കണം.

ഓരോ മൂന്ന് വർഷം കൂടുമ്പോഴുമാണ് AIU രാജ്യങ്ങളുടെ പട്ടിക പുനർനിർണ്ണയിക്കുന്നത്. എന്നാൽ രാജ്യത്തെ സാഹചര്യങ്ങളിൽ മാറ്റം വരികയാണെങ്കിൽ ഈ മൂന്ന് വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും ഈ കർശനമായ പട്ടികയിൽ നിന്ന് മാറ്റാൻ AIU-വിന് സാധിക്കും.


ബുദ്ധിപരമായ രീതിയിലുള്ളതും കൃത്യവുമായ വാർഷിക പരിശോധനാ പരിപാടി നടപ്പിലാക്കുക. പരിശോധനകളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി AIU-വിനെ അറിയിക്കുക. ഉയർന്ന നിലവാരമുള്ള ഒരു 'ആൻ്റി-ഡോപ്പിംഗ് മോണിറ്ററിംഗ്' സംഘത്തെ സജ്ജമാക്കുക എന്നിവയാണ് പരിഹാരമായി നിര്‍ദ്ദേശിക്കപ്പട്ടിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home