വാഹനം പാർക്ക് ചെയ്യുന്നതില്‍ അയല്‍ക്കാരുമായി തര്‍ക്കം; ഡൽഹിയില്‍ യുവതി കുത്തേറ്റ് മരിച്ചു

image credit: NDTV
ന്യൂഡൽഹി : വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെതുടർന്ന് ഡൽഹി, ബിന്ദാപൂറിൽ യുവതി കുത്തേറ്റ് മരിച്ചു. രണ്ടംഗ സംഘം നടത്തിയ ആക്രമണത്തിൽ യുവതിയുടെ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആർതി, വിക്കി ദമ്പതികളാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.50 ഓടെയാണ് അക്രമം നടന്ന വിവരം ബിന്ദാപൂർ പൊലീസിന് ലഭിക്കുന്നത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പരിക്കേറ്റവരെ ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ആർതി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദമ്പതികളും അയൽക്കാരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ആർതിയെയും വിക്കിയെയും കത്തിയുപയോഗിക്ക് കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പ്രദേശവാസിയായ 40 കാരനെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.









0 comments