ad
Deshabhimani

ചെന്നെെ തിരുവള്ളൂരിൽ മത്സ്യസംസ്കരണ യൂണിറ്റിൽ അമോണിയം ചോർന്നു; 7 മരണം; നിരവധി പേർ ആശുപത്രിയിൽ

CHENNAI
വെബ് ഡെസ്ക്

Published on Jun 21, 2026, 04:31 PM | 1 min read

ചെന്നെെ: ചെന്നെെയിൽ മത്സ്യസംസ്കരണ യൂണിറ്റിൽ അമോണിയം ചോർച്ചയെ തുടർ‌ന്ന് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുവള്ളൂരിലെ മത്സ്യസംസ്കരണ യൂണിറ്റിലാണ് ചോർച്ചയുണ്ടായത്. 46 തൊഴിലാളികൾ ചികിത്സയിലാണെന്നാണ് ലഭ്യമാകുന്ന വിവരം . പെരിയപാളയം കന്നി​ഗെെപയറിന് സമീപം സെന്റ് പീറ്റേഴ്സ് ആന്റ് പോൾസ് സീഫുഡ് എക്സ്പോർട്ടിലാണ് അപകടമുണ്ടായത്. അപകടം സംഭവിച്ചിരിക്കുന്നതിൽ കൂടുതലും വടക്കെ ഇന്ത്യയിൽ നിന്നുള്ളവരാണ്

അപകടം നടക്കുമ്പോൾ അറുപതിലധികം ആളുകൾ സ്ഥലത്ത് ഉണ്ടായിരുന്നതായി ആശുപത്രിയിൽ നിന്നും ലഭ്യമാകുന്ന കണക്കുകൾ വ്യക്തമാക്കുന്നു. ചികിത്സ തേടിയവർക്ക് ശ്വാസ തടസം, തലകറക്കം, ശർദിൽ എന്നിങ്ങനെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. കൂടുതൽ മികച്ച ചികിത്സയ്ക്കായി അപകടത്തൽപെട്ടവരെ ചെന്നെെയിലെ ആശുപത്രിയിലേക്കും മാറ്റുന്നുണ്ട്.

മെഷർ വാൽവിൽ നിന്നുമാണ് വാതകം ചോർന്നത് എന്നാണ് വിവരം. 30 അം​ഗ എൻഡിആർഎഫ് വിദ​ഗ്ധ സംഘമെത്തിയാണ് ആളുകളെ സ്ഥലത്ത് നിന്നും ഒഴിപ്പിക്കുകയുണ്ടായത്. കടൽ മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി റഫ്രിജറേറ്ററില്‍ സാഞധാരണയായി ഉപയോഗിക്കുന്ന വാതകമാണ് അമോണിയ . മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മൂന്നം​ഗ പാനലിനെ അപകടം അന്വേഷിക്കുന്നതിനായി നിയമിച്ചു. ജില്ലാ കളക്ടർ കവിത, വകുപ്പ് മന്ത്രി കുമാർ പൊലീസ് സൂപ്രണ്ട് സായ് പരിനീത് എന്നിവർ ​ വാതകം ചോർന്ന സ്ഥലം പരിശോധിച്ചു.

വ്യാവസായിക സുരക്ഷ- ആരോ​ഗ്യം ഡയറക്ടർ, മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി, പൊതുജനാരോ​ഗ്യ അഡീഷണൽ സെക്രട്ടറി എന്നിവരാണ് പാനലിലുള്ളത്. 24 മണിക്കൂറിൽ ഇടക്കാല റിപ്പോർട്ടും മൂന്ന് ദിവസത്തിനുള്ളിൽ സമ്പൂർണ അന്വേഷണ റിപ്പോർട്ടും സമർപ്പിക്കണമെന്നും മുഖ്യമന്ത്രി വിജയ് ആന്റണി നിർദ്ദേശം നൽകി. അപകടത്തിന് കാരണമായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായും മന്ത്രി കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home