ബോട്ടപകടം; ലിബിയന്‍ തീരത്ത് ഒരാഴ്ചക്കിടെ അടിഞ്ഞത് പെൺകുട്ടിയുടേതടക്കം 15 മൃതദേഹങ്ങൾ

image: bbc
ബെൻഗാസി : ലിബിയയുടെ കിഴക്കൻ മെഡിറ്ററേനിയൻ തീരത്ത് പെൺകുട്ടിയുടേതടക്കം ഒരാഴ്ചക്കിടെ കരയ്ക്കടിഞ്ഞത് 15 മൃതദേഹങ്ങൾ. കിഴക്കൻ മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് പോയ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട്മറിഞ്ഞ് വൻ അപകടം ഉണ്ടായതായി സുരക്ഷാ നാവിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
61 പേരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ പത്ത് പേരെ രക്ഷിച്ചതായി നാവിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്ഷ്യൻ അതിർത്തിക്കടുത്തുള്ള ത്രോബുക്ക് നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങളിൽ ഭൂരിഭാഗവും ജീർണിച്ച അവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇനിയും മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. അതേസമയം, ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപമുണ്ടായ മറ്റൊരു ബോട്ടപകടത്തിൽ 13 പേരെ മെഡിസിൻ ആന്റ് സപ്പോർട്ട് സെന്റർ രക്ഷപ്പെടുത്തി.










0 comments