ad
Deshabhimani

ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിടുന്നു?; പകരക്കാരനായി ജയ്‌സ്വാൾ എത്തുമെന്ന് റിപ്പോർട്ട്

Hardik

ഹാർദിക് പാണ്ഡ്യ |Photo:AFP

വെബ് ഡെസ്ക്

Published on Jun 21, 2026, 05:52 PM | 1 min read

തിരുവനന്തപുരം : ഐപിഎൽ 2026 സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസിൽ വലിയ അഴിച്ചുപണിക്ക് സാധ്യത. ടീം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കാൻ മുംബൈ ഇന്ത്യൻസ് ആലോചിക്കുന്നതായി റിപ്പോർട്ട്. രാജസ്ഥാൻ റോയൽസ് ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ പകരക്കാരനായി ടീമിലെത്തിക്കാൻ മുംബൈ ഇന്ത്യൻസ് ശ്രമം തുടങ്ങിയതായി 'റെവ്‌സ്‌പോർട്‌സ്' റിപ്പോർട്ട് ചെയ്തു. രോഹിത് ശർമയ്ക്ക് ശേഷം ടീമിനെ നയിക്കാൻ ജയ്‌സ്വാളിനെയാണ് മുംബൈ ലക്ഷ്യമിടുന്നത്.


ടീമിന്റെ പ്രകടനം മോശമായ സാഹചര്യത്തിൽ മാനേജ്‌മെന്റ് അടുത്തയാഴ്ച നിർണായക അവലോകന യോഗം ചേരും. മുതിർന്ന താരങ്ങളുടെയും പരിശീലകരുടെയും കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. സൂര്യകുമാർ യാദവിനെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്നും, പുതിയ ക്യാപ്റ്റനായി തിലക് വർമ്മയെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ട്വന്റി20 യിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ തിലക് വർമ്മയ്ക്ക് ടീമിനെ നയിക്കാൻ സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.


അതേസമയം, പരിക്കിനെത്തുടർന്ന് ഹാർദിക് പാണ്ഡ്യയ്ക്ക് അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര നഷ്ടമാകും. ഐപിഎല്ലിനിടെ പരിക്കേറ്റ താരം, ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ഫിറ്റ്‌നസ് പരിശോധനയ്ക്കിടെ വീണ്ടും പരിക്കിന്റെ പിടിയിലായി. മൂന്നാഴ്ചത്തെ വിശ്രമം ആവശ്യമായതിനാൽ ഏകദിന പരമ്പരയിൽ ഹാർദിക് കളിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. 2027ലെ ഏകദിന ലോകകപ്പിനായി ഹാർദിക്കിനെ കൂടുതൽ മത്സരങ്ങളിൽ ഉൾപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നതിനിടെയാണ് ഈ തിരിച്ചടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home