ad
Deshabhimani

സലാലയിൽ അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു

yoga salalah

അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി സലാല ഇന്ത്യൻ സോഷ്യൽ ക്ലബിൽ സംഘടിപ്പിച്ച പൊതു യോഗാ സെഷനിൽ പങ്കെടുത്തവര്‍

വെബ് ഡെസ്ക്

Published on Jun 21, 2026, 04:14 PM | 1 min read

സലാല: ഇന്ത്യൻ എംബസി മസ്‌ക്കറ്റ്, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാല, സംസ്‌കൃത വിങ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗദിനാചരണം സംഘടിപ്പിച്ചു. സലാല ഇന്ത്യൻ സോഷ്യൽ ക്ലബിൽ നടന്ന ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.


ദിവാൻ ഓഫ് റോയൽ കോർട്ടിലെ ഷെയ്‌ക്ക് സാലം ബിൻ അഹമ്മദ് ഗവാസ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ അറ്റാഷേ ദിനോഷ് കുമാർ റാണ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗ നൽകുന്ന പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ വർഷത്തെ യോഗദിന പരിപാടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.


ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് രാകേഷ് കുമാർ ജാ, വൈസ് പ്രസിഡൻ്റ് സണ്ണി ജേക്കബ്, സെക്രട്ടറി രജിത്ത് സിംഗ്, ട്രഷറർ പി ജി ഗോപൻ, സംസ്കൃതം വിങ് കൺവീനർ അഭിഷേക്ക് ദുബൈ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ നിർദ്ദേശപ്രകാരം 2014 മുതലാണ് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര യോഗ ദിനം അംഗീകരിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home