Deshabhimani

print edition വനിതാ സംവരണത്തിനായി രാജ്യവ്യാപക ധർണ

Cpim Kerala State Conference
വെബ് ഡെസ്ക്

Published on Jul 11, 2026, 12:19 AM | 1 min read

ന്യൂഡൽഹി : ലോക്‌സഭ, നിയമസഭാ സീറ്റുകളിൽ വനിതാ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട്‌ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്ന 20, 21 തീയതികളിൽ രാജ്യവ്യാപക ധർണ സംഘടിപ്പിക്കുമെന്ന്‌ വനിതാ സംവരണത്തിനായുള്ള ദേശീയ സഖ്യം (എൻസിഡബ്ല്യുആർ). പാർലമെന്റ്‌ സമ്മേളിക്കുന്ന മുഴുവൻ ദിവസവും പ്രതിഷേധിക്കും. സെൻസസും മണ്ഡലപുനർനിർണയും വനിതാ സംവരണത്തിന്റെ മാനദണ്ഡമാക്കിയ വ്യവസ്ഥ പിൻവലിക്കാനുള്ള നടപടികൾ കേന്ദ്രം കൈക്കൊള്ളണം. സമാധാനത്തിന് 
ത‍ീവ്രശ്രമംഅടുത്ത തെരഞ്ഞെടുപ്പിൽതന്നെ സംവരണം നടപ്പാക്കണം.

ലോക്‌സഭ എംപിമാരിൽ 14 ശതമാനം പേർ മാത്രമാണ്‌ വനിതാകൾ. നിയമസഭകളിൽ 10 ശതമാനവുമേ ഉള്ളൂവെന്ന്‌ എൻസിഡബ്ല്യുആർ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 1,516 പേർ ഒപ്പിട്ട പ്രസ്‌താവനയും ക്യാമ്പയിൻ ഗാനവും പുറത്തിറക്കി. പി കെ ശ്രീമതി, കനീനിക ഘോഷ് (അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ), ആനി രാജ, നിഷ സിദ്ധു (എൻഎഫ്‌ഐഡബ്ല്യു), ധിയ ആൻ മാത്യു, കുഞ്ഞമ്മ മാത്യു (വൈഡബ്ല്യുസിഎ), ജോയ്സിയ തൊറാട്ട്, റോമി വിക്സൺ (ഐസിഡബ്ല്യുഎം), ശ്വേത രാജ് (എഐപിഡബ്ല്യുഎ)‍, സാമ‍ൂഹ്യപ്രവർത്തകരായ ശബ്നം ഹാഷ്മി, അഞ്ജലി ഭരദ്വാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home