ad
Deshabhimani

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തുൾപ്പെടെ മൂന്ന് പേർ പിടിയിൽ

sexual assault rape

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 15, 2026, 10:30 AM | 1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ മുപ്പതുകാരിയായ വനിതാ പൊലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് അതിജീവിതയുടെ ആൺസുഹൃത്തിനെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡി. റോബിൻ (28), പി. മഹാരാജ (25), കെ. ഹരീഷ് രാജൻ (21) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമം നടന്നത്.


പൊലീസ് പറയുന്നതനുസരിച്ച്, ജോലി സമയം കഴിഞ്ഞതിന് ശേഷം വനിതാ കോൺസ്റ്റബിൾ തന്റെ ആൺസുഹൃത്തായ റോബിനൊപ്പം ഭക്ഷണം കഴിക്കാൻ പോയിരുന്നു. തുടർന്ന് ഇരുവരും സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് മാറി. ഇതിനിടെ റോബിൻ തന്റെ സുഹൃത്തായ മഹാരാജയെ ഫോൺ ചെയ്ത് ഇവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മുൻപ് അതിജീവിതയുമായി പരിചയമുണ്ടായിരുന്ന മഹാരാജ, സുഹൃത്തായ ഹരീഷ് രാജനെയും കൂട്ടിയാണ് സ്ഥലത്തെത്തിയത്.


തുടർന്ന് തനിക്കും ഹരീഷിനുമൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് മഹാരാജ പൊലീസുകാരിയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇതിന് വിസമ്മതിക്കുകയും എതിർക്കുകയും ചെയ്തതോടെ ഇരുവരും ചേർന്ന് മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതികളെ ഉടനടി പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home