ad
Deshabhimani

മധ്യപ്രദേശില്‍ കടുവ ആക്രമണം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, വനം ഉദ്യാഗസ്ഥരെ കയ്യേറ്റം ചെയ്ത് പ്രദേശവാസികള്‍

tiger

image : the new indian express

വെബ് ഡെസ്ക്

Published on May 24, 2026, 11:34 AM | 1 min read

മധ്യപ്രദേശ് : മധ്യപ്രദേശിലെ ബാന്ധവ്​ഗഢ് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപം ജനവാസമേഖലയിലുണ്ടായ കടുവയുടെ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റതായും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.


പൻപദ ​ഗ്രാമത്തിലെ കെർവാ ടോല പ്രദേശത്ത് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ആക്രമണമുണ്ടായത്. തുടർച്ചയായി ഉണ്ടാകുന്ന വന്യമൃ​ഗങ്ങളുടെ ആക്രമണത്തിൽ നടപടി വേണമെന്ന് ആരോപിച്ച് പ്രദേശവാസികൾ ഒരു വനപാലകനെയും ഒരു ജീവനക്കാരിയെയും കയ്യേറ്റം ചെയ്തു. പ്രദേശവാസികൾ വനം ജീവനക്കാരെ പോകാന്‍ അനുവദിക്കാതെ വളയുകയും ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നാട്ടുകാരുടെ ആക്രമണത്തിൽ പരിക്കേറ്റ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ പൊലീസുകാരെത്തി ആശുപത്രിയിലേക്ക് മാറ്റി.


കടുവ ഇപ്പോഴും പ്രദേശത്ത് ചുറ്റിത്തിരിയുന്നുണ്ടെന്നും സഹായത്തിനായി പല തവണ വിളിച്ചാലും വനം ഉദ്യാ​ഗസ്ഥർ പ്രതികരിക്കാറില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അതേസമയം, കടുവ സംരക്ഷണ കേന്ദ്രത്തിലെ ബഫർ ഏരിയയിലാണ് ആക്രമണം നടന്നതെന്ന് ഫീൽഡ് ഡയറക്ടർ അനുപം സഹായ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home