ad
Deshabhimani

അമിതവേഗത്തിലെത്തിയ ജാഗ്വർ ലോറിയിലേക്ക് ഇടിച്ചുകയറി; നോയിഡയിൽ പത്തൊൻപതുകാരി മരിച്ചു

noida jaguar
വെബ് ഡെസ്ക്

Published on Jan 20, 2026, 06:42 PM | 1 min read

നോയിഡ: നോയിഡ - ഭംഗേൽ എലിവേറ്റഡ് റോഡിൽ അമിതവേഗതയിലെത്തിയ ജാഗ്വർ കാർ ലോറിയിലേക്ക് ഇടിച്ചുകയറി 19 വയസ്സുകാരി മരിച്ചു. നോയിഡ സെക്ടർ 47 സ്വദേശിനിയായ ഫലക് അഹമ്മദ് ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.


മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായ കാർ, ലോറിക്കും റോഡിലെ ഡിവൈഡറിനും ഇടയിൽ ചതഞ്ഞമരുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലക്ഷ്വറി കാറിന്റെ ഡ്രൈവർ വശവും മുൻഭാഗവും പൂർണ്ണമായും തകർന്നു. ഫലക് അഹമ്മദിനെ കൂടാതെ അൻഷ് (19), ആയുഷ് ഭാട്ടി (17), നീൽ പൻവാർ (18) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലകിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് മൂന്ന് പേരും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.


അപകടസമയത്ത് ആരാണ് കാർ ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടില്ല. ഫലകിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ലോറി കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. നാല് സുഹൃത്തുക്കളും സെക്ടർ 76ലെ ഒരു ലൈബ്രറിയിൽ ഒരുമിച്ച് പഠിക്കുന്നവരാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home