അധികാരത്തിലെത്തിയാൽ മുസ്ലിം എംഎൽഎമാരെ പുറത്താക്കും: വിവാദ പരാമർശവുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ മുസ്ലിം എംഎൽഎമാരെ നിയമസഭയിൽ നിന്നും പുറത്താക്കുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ശാരീരികമായി ബലം പ്രയോഗിച്ചുതന്നെ മുസ്ലിം എംഎൽഎമാരെ പുറത്താക്കുമെന്നാണ് സുവേന്ദു അധികാരി പറഞ്ഞത്. മുസ്ലീം ലീഗിന്റെ മറ്റൊരു പതിപ്പാണ് മമത സർക്കാരെന്നും മമതയുടെ വർഗീയ ഭരണകൂടത്തെ ബംഗാളിലെ ജനങ്ങൾ തോൽപ്പിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. അധികാരിയുടെ പ്രസ്താവന ഏറെ വിവാദമായി.
സുവേന്ദു അധികാരിയുടേത് വിദ്വേഷ പ്രസംഗമാണെന്നും ബിജെപി നേതാവിന്റെ മാനസിക നില പരിശോധിക്കണമെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു.










0 comments