പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ വിസമ്മതിച്ചു; അയൽവീട്ടിലെ വാഹനങ്ങൾക്ക് തീയിട്ട് യുവാവ്

കൂഡല്ലൂർ: പിണങ്ങിപ്പോയ ഭാര്യ തിരികെവരാൻ വിസമ്മതിച്ചതിൽ ക്ഷുഭിതനായ യുവാവ് അയൽവീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു. വൈദ്യനാഥനും ഭാര്യ ഗായത്രിയും (30) തമ്മിൽ കുടുംബപ്രശ്നമുണ്ടായിരുന്നു. ഇതുകാരണം കുറച്ചുനാളായി ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം.
കേസിൽ കടലൂർ ജില്ലയിലെ കുറിഞ്ചിപാടിയിൽ താമസിക്കുന്ന വൈദ്യനാഥനെ പെരുന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. എല്ലാവരും ഉറങ്ങിയ ശേഷം വൈദ്യനാഥൻ അയൽവാസികളായ മൂന്നുപേരുടെ ഇരുചക്രവാഹനങ്ങൾക്കും മറ്റൊരാളുടെ കാറിനും തീയിടുകയായിരുന്നു. തീയും പുകയും ഉയർന്നതോടെ വീട്ടുകാർ ഉണർന്നു.
ഗായത്രി മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈദ്യനാഥൻ ഗായത്രിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാൽ, ഗായത്രി ഒപ്പം പോകാൻ തയാറായില്ല. ഇതോടെ വൈദ്യനാഥൻ തൊട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടി. പക്ഷെ ആരും സഹായിച്ചില്ല.
അക്രമം നേരിട്ട വീട്ടുകാരുടെ പരാതിയിൽ പെരുന്തുറൈ പൊലീസ് വൈദ്യനാഥനെ പിടികൂടി. ഇയാൾ പൊലീസിനോട് കുറ്റംസമ്മതിച്ചിട്ടുണ്ട്.










0 comments