print edition തെരുവുകച്ചവടക്കാരുടെ കൂട്ട ഒഴിപ്പിക്കൽ: ബംഗാളിൽ വൻ പ്രതിഷേധം

കൊൽക്കത്ത: തെരുവ് കച്ചവടക്കാരുടെയും റെയിൽവെ സ്റ്റേഷൻ കച്ചവടക്കാരെയും കടകൾ ബുൾഡോസർകൊണ്ട് ഇടിച്ചുനിരത്തുന്നതിനെതിരെ പശ്ചിമബംഗാളിലാകെ വൻ പ്രതിഷേധം അലയടിക്കുന്നു.
പുനരധിവാസ പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ ആയിക്കണക്കിന് കടകളാണ് രാത്രിയുടെ മറവിൽ ഇടിച്ചുനിരത്തുന്നത്. ഇതിനെതിരെ സിപിഐ എം, സിഐടിയു, മറ്റ് ഇടതുസംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രകടനങ്ങളിലും റാലികളലും കുടിയിറക്കപ്പെട്ട നൂറുകണക്കിനാളുകൾ അണിനിരക്കുന്നു.
കൊൽക്കത്ത, ഹൌറ, ബാരസാത്ത്, സിലിഗുരി, ഡംഡം, ദുർഗാപ്പൂർ തുടങ്ങിയ മേഖലകളിൽ വൻപ്രതിഷേധമാണ് അരങ്ങേറിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.
സമഗ്രമായ പുനരധിവാസപദ്ധതി നടപ്പാക്കാതെ ഒറ്റ കച്ചവടക്കാരേയും കുടിയിറക്കാൻ അനുവദിക്കില്ലന്ന് റാലികൾ പ്രഖ്യാപിച്ചു. പ്രതിഷേധം ശക്തമായതോടെ ചിലയിടങ്ങളിൽ ഒഴിപ്പിക്കൽ നിർത്തിവയ്ക്കാൻ അധികൃതർ നിർബന്ധിതരായി.










0 comments