print edition ഡോംകലിൽ സിപിഐ എം

ന്യൂഡൽഹി: കടുത്ത കടന്നാക്രമണങ്ങളെയും വർഗീയ ഭിന്നിപ്പിനെയും മറികടന്ന് പശ്‌ചിമ ബംഗാളിൽ രണ്ട് സീറ്റ് നേടി മെച്ചപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ച് ഇടതുപക്ഷം. നിരവധി മണ്ഡലങ്ങളിൽ ഇടതുപക്ഷം രണ്ടാം സ്ഥാനത്തെത്തി. ബംഗാളിൽ ഡോംകലിൽ സിപിഐ എമ്മും ഭാൻഗറിൽ ഇന്ത്യൻ സെക്കുലർ ഫ്രണ്ടും ജയിച്ചു.
സിപിഐ എമ്മിന്റെ മുസ്‌തഫിസുർ റഹ്മാനാണ് ഡോംകലിൽ വെന്നിക്കൊടി പാറിച്ചത്. 16296 വോട്ടിനാണ് തൃണമൂലിന്റെ ഹുമയൂൺ കബീറിനെ തോൽപ്പിച്ചത്. വിദ്യാർഥി സംഘടനാപ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായ റഹ്മാൻ അതിഥിത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും വ്യാപൃതനാണ്.
ഇതിന്റെ ഭാഗമായി അദ്ദേഹം കേരളത്തിലും എത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ, മുസ്‌തഫിസുർ റഹ്മാന്റെ വിജയം ഉറപ്പിക്കാനായി കേരളത്തിൽ ജോലി ചെയ്യുന്ന നിരവധി ബംഗാളി വോട്ടർമാർ തെരഞ്ഞെടുപ്പിന് മുന്പ് ഡോംകലിൽ എത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ നിരന്തരഭീഷണികളെ അതിജീവിച്ചാണ് റഹ്മാൻ ഡോംകലിൽ ജയിച്ചത്.
2021ൽ ഒറ്റ സീറ്റിലും ജയിക്കാനായിരുന്നില്ല. ഇക്കുറി മുസ്‌തഫിസുർ റഹ്മാനിലൂടെ സിപിഐ എമ്മിന്റെ ശബ്‌ദം വീണ്ടും ബംഗാൾ നിയമസഭയിൽ മുഴങ്ങും. 35 സീറ്റുകളിൽ വോട്ട് നില മെച്ചപ്പെടുത്താനും സിപിഐ എമ്മിന് സാധിച്ചിട്ടുണ്ട്.











0 comments