ad
Deshabhimani

print edition ബംഗാളിൽ അവസാനഘട്ട 
വോട്ടെടുപ്പ്‌ നാളെ

gujarat local elections
വെബ് ഡെസ്ക്

Published on Apr 28, 2026, 12:00 AM | 1 min read

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിൽ അവസാനഘട്ട വോട്ടെടുപ്പിന്‌ ഒരുങ്ങി പശ്ചിമ ബംഗാൾ. പരസ്യ പ്രചാരണം തിങ്കളാഴ്‌ച സമാപിച്ചു. ബുധനാഴ്‌ച വോട്ടെടുപ്പ്‌. നാദിയ, ഉത്തര– ദക്ഷിണ 24 പർഗാനാസ്, കൊൽക്കത്ത, ഹ‍ൗറ, ഹൂഗ്ലി, പൂർവ ബർധമാൻ എന്നീ ഏഴ് ജില്ലകളിലായി 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഇടതുമുന്നണിയും തൃണമൂൽ കോൺഗ്രസും ബിജെപിയും കോൺഗ്രസും എല്ലായിടത്തും മത്സരരംഗത്തുണ്ട്.


വലിയ ജനപങ്കാളിത്തമാണ് ഇടതുമുന്നണി പ്രചാരണത്തിലുണ്ടായത്‌. ചെറുപ്പക്കാർ വലിയ തോതിൽ അണിനിരന്നു. സ്ഥാനാർഥികളിലും വലിയ ശതമാനവും യുവാക്കളാണ്. തൃണമൂലിന്റെ അക്രമവും അഴിമതിയും ബിജെപിയുടെ വർഗീയ വിദ്വേഷവും തുറന്നുകാട്ടുന്ന ഇടതുമുന്നണി മാത്രമാണ് ജനകീയ പ്രശ്നങ്ങൾ മുഖ്യമായും ഉന്നയിച്ചത്.


സമാപനത്തോടനുബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും റോഡ് ഷോകളും റാലികളും നടന്നു.

സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ഇടതുമുന്നണി ചെയർമാൻ ബിമൻ ബസു, സിപിഐ എം പിബി അംഗങ്ങളായ രാമചന്ദ്ര ഡോം, ശ്രീദീപ് ഭട്ടാചര്യ, ജിതിൻ ച‍ൗധരി, മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്, സൂര്യകാന്ത മിശ്ര എന്നിവരുൾപ്പടെയുള്ള നേതാക്കൾ പ്രചാരണത്തിൽ സജീവമായി അണിനിരന്നു.​ 23ന് 152 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 93.19 ശതമാനമാണ്‌ പോളിങ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home