ad
Deshabhimani

ജലക്ഷാമം രൂക്ഷം: മുംബൈയിൽ ടാങ്കർ ലോറി നിരക്കുകൾ കുത്തനെ ഉയർന്നു

Mumbai

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jun 18, 2026, 03:37 PM | 1 min read

മുംബൈ : മൺസൂൺ വൈകുന്നതും നഗരത്തിലെ ജലസംഭരണികളിലെ ജലനിരപ്പ് അപകടകരമാംവിധം താഴുന്നതും മൂലം മുംബൈയിൽ ജലക്ഷാമം അതിരൂക്ഷമായി. ഇതിനെത്തുടർന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ജലവിതരണം നിയന്ത്രിച്ചതോടെ സ്വകാര്യ ടാങ്കർ ലോറികളുടെ നിരക്ക് കുത്തനെ ഉയർന്നു.


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 200 മുതൽ 500 രൂപ വരെയാണ് ടാങ്കറുകൾക്ക് വർധിച്ചത്. കുടിവെള്ളത്തിന് 2,500 മുതൽ 3,500 രൂപ വരെയാണ് നിലവിലെ നിരക്ക്. ക്ഷാമം തുടരുകയാണെങ്കിൽ വില ഇനിയും രണ്ട് മുതൽ അഞ്ച് മടങ്ങ് വരെ ഉയരുമെന്നാണ് ടാങ്കർ വിതരണക്കാരും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും നൽകുന്ന മുന്നറിയിപ്പ്. മുംബൈയിലെ പ്രധാന ഏഴ് ജലസംഭരണികളിലെ ജലനിരപ്പ് നിലവിൽ 10.35 ശതമാനത്തിൽ താഴെയാണ്.


സാധാരണയായി ജൂൺ 11ഓടെ മുംബൈയിൽ എത്താറുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ ഇത്തവണ ഒരാഴ്ചയിലേറെ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കി. എൽ നിനോ പ്രതിഭാസവും ജലസംഭരണികളിലെ ജലനിരപ്പ് കുറയാൻ കാരണമായിട്ടുണ്ട്. ജലക്ഷാമം കണക്കിലെടുത്ത് നിർമാണ സൈറ്റുകളിലേക്കുള്ള ജലവിതരണം ബിഎംസി പൂർണമായും നിർത്തിവെച്ചു.


നിർമാണ പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ വെള്ളം ആവശ്യമുള്ളതിനാൽ, ടാങ്കർ നിരക്കിലെ ഈ വർധനവ് മൊത്തം നിർമാണച്ചെലവിനെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ തൊഴിലാളികളുടെ ലഭ്യതക്കുറവ്, സിമന്റ്, ടൈലുകൾ തുടങ്ങിയ സാമഗ്രികളുടെ വിലക്കയറ്റം കാരണം പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഈ ജലക്ഷാമം വലിയ തിരിച്ചടിയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home