അനിമേഷനും വിഎഫ്എക്സും പഠിക്കാം; കേരള കാർട്ടൂൺ അക്കാദമിയുടെ സൗജന്യ ക്ലാസ് 25ന്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: അനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ് രംഗത്തെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതിനായി കേരള കാർട്ടൂൺ അക്കാദമി ഏകദിന ഡിജിറ്റൽ മാസ്റ്റർ ക്ലാസ് സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം ടെക്നോപാർക്കിലെ പ്രമുഖ സ്ഥാപനമായ ടൂൺസ് അനിമേഷനുമായി സഹകരിച്ചാണ് പരിപാടി. ഈ മേഖലയിലെ വൻ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള കരിയർ ഗൈഡൻസ് ചർച്ചയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അനിമേഷൻ, കാർട്ടൂൺ, ഡിസൈൻ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് സംവാദ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
എവിജിസി മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ സ്ഥാപിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജിയിലെ ഇസ്പോർട്സ്-ഗെയിമിങ് വിഭാഗം തലവൻ അജയ് കുമാർ ശ്രീനിവാസൻ ക്ലാസുകൾക്ക് നേതൃത്വം നൽകും.
കൂടാതെ, പ്രശസ്ത ചലച്ചിത്രം 'കാന്താര'യുടെ വിഷ്വൽ ഇഫെക്റ്റ്സ് ഒരുക്കിയ ചെന്നൈയിലെ 'ലിറ്റിൽ ബ്ലാക് സ്റ്റാർ വിഷ്വൽ ഇഫെക്റ്റ്സ്' സ്ഥാപക മേഘന തിരുമലഷെട്ടി ഉൾപ്പെടെയുള്ള പ്രമുഖർ മാസ്റ്റർ ക്ലാസിന്റെ ഭാഗമാകും.
ജൂൺ മാസം 25-ന് രാവിലെ 9.30 മുതൽ വൈകീട്ട് 6 മണി വരെ തിരുവനന്തപുരം വൈഎംസിഎ ഹാളിലാണ് മാസ്റ്റർ ക്ലാസ് നടക്കുക. പരിപാടിയിലേക്കുള്ള പ്രവേശനം പൂർണ്ണമായും സൗജന്യമാണ്. എന്നാൽ മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ നിർബന്ധമാണ്.
പങ്കെടുക്കാൻ താത്പര്യമുള്ളവർ 9249494908, 9074945757, 9995176899 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂൺ 24-ന് രജിസ്ട്രേഷൻ അവസാനിക്കും.










0 comments