ad
Deshabhimani

മുഖ്യമന്ത്രി വിജയ്‍യുടെ ജന്മദിനം

തമിഴ്‌നാട്ടിലെ മൂന്ന് മൃഗശാലകളിൽ 21, 22 തീയതികളിൽ സന്ദർശകർക്ക് പ്രവേശനം സൗജന്യം

vandalur zoo
വെബ് ഡെസ്ക്

Published on Jun 18, 2026, 04:41 PM | 1 min read

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ 52-ാം ജന്മദിനത്തോടനുബന്ധിച്ച് ജൂൺ 21, 22 തീയതികളിൽ തമിഴ്‌നാട്ടിലെ മൂന്ന് മൃഗശാലകളിൽ സന്ദർശകർക്ക് സൗജന്യ പ്രവേശനം. വണ്ടലൂർ അരിഗ്നർ അണ്ണാ സുവോളജിക്കൽ പാർക്ക്, വെല്ലൂർ അമൃതി സുവോളജിക്കൽ പാർക്ക്, സേലം കുറുമ്പപട്ടി സുവോളജിക്കൽ പാർക്ക് എന്നിവിടങ്ങളിലാണ് സൗജന്യ പ്രവേശനം. സൗജന്യമായി പ്രവേശിക്കുന്നതിന് സന്ദർശകർ ഓൺലൈനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.


ഈ പദ്ധതിയിലൂടെ മൃഗശാലകൾക്ക് നഷ്ടമുണ്ടാകില്ലെന്നും, ഏകദേശം 1 കോടി രൂപ വരുന്ന ടിക്കറ്റ് ചെലവ് വനം മന്ത്രി ആർ വി രഞ്ജിത്ത്കുമാറിന്റെ കുടുംബ ട്രസ്റ്റ് വഹിക്കുമെന്നും അറിയിച്ചു. വേനൽക്കാലത്തെ അമിത തിരക്കും സുരക്ഷാ പ്രശ്നങ്ങളും കണക്കിലെടുത്ത് വണ്ടലൂർ മൃഗശാലയിലെ ഓൺലൈൻ ടിക്കറ്റുകൾ പ്രതിദിനം 50,000 ആയി പരിമിതപ്പെടുത്തി. മൃഗശാലയ്ക്കുള്ളിലെ ആളുകളുടെ എണ്ണം വിലയിരുത്തി മാത്രമായിരിക്കും കൗണ്ടറുകൾ വഴി നേരിട്ടുള്ള ടിക്കറ്റുകൾ വിതരണം ചെയ്യുക.


സ്ഥലപരിമിതിയും തിരക്കും കാരണമായി ചെന്നൈ ഗിണ്ടിയിലെ ചിൽഡ്രൻസ് പാർക്കിനെ ഈ സൗജന്യ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ജൂൺ 22ന് കാഞ്ചീപുരം ജില്ലയിൽ 52,000 വൃക്ഷത്തൈകൾ നടും. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ രാകേഷ് കുമാർ ദോഗ്രയുടെ നേതൃത്വത്തിൽ വണ്ടലൂർ മൃഗശാലയിൽ പ്രത്യേക യോഗം ചേരും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home