രണ്ട് ദശാബ്ദംകൊണ്ട് നിർമിച്ച മോദിയുടെ പ്രതിച്ഛായ രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിഞ്ഞു: അരുന്ധതി റോയ്

ന്യൂഡൽഹി: രണ്ട് ദശാബ്ദംകൊണ്ട് നിർമിച്ചെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ രണ്ടാഴ്ചത്തെ വിദ്യാർഥി പ്രക്ഷോഭംകൊണ്ട് തകർന്നെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഏതൊരു തെരഞ്ഞെടുപ്പ് വിജയത്തേക്കാളും വലിയ രാഷ്ട്രീയ പ്രഹരമാണ് വിദ്യാർഥികൾ മോദിക്ക് നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. മദർ മേരി കംസ് ടു മീ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ ഹിന്ദി വിവർത്തനത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അരുന്ധതി റോയിയുടെ പ്രതികരണം.
'24 വർഷത്തെ പ്രതിച്ഛായ കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ചതാണ്. ചിലർ അദ്ദേഹത്തെ വിഷ്ണുവിന്റെ അവതാരമെന്നാണ് വിളിക്കുന്നത്. പക്ഷെ ഒരു പത്രസമ്മേളനത്തിൽ പോലും സംസാരിക്കാറില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ പാറ്റകൾ ആ 24 വർഷത്തെ നിർമിതിയും തകർത്തെ'ന്നായിരുന്നു അരുന്ധതി റോയ് പുസ്തക പ്രകാശന ചടങ്ങിൽ പറഞ്ഞത്.
'വഷങ്ങൾക്കൊണ്ട് നിർമിച്ചെടുത്ത പൊയ്മുഖം ആഴ്ചകൾക്കുള്ളിൽ പൊളിച്ചടുക്കാൻ കഴിയുമെന്ന് തെളിയിച്ചരിക്കുകയാണ് ജന്തർ മന്തറിലെ പ്രതിഷേധം. ഇത് മറ്റേത് തെരഞ്ഞെടുപ്പ് വിജയങ്ങളെക്കാളും മികച്ചതാണ്. ആയിരം വർഷം ഒരേ അവസ്ഥയിൽ തന്നെ തുടരുമെന്നാണ് ചിലർ കരുതിയത്. എന്നാൽ രണ്ടാഴ്ചകൊണ്ട് തന്നെ വേരുകൾക്ക് ഇളക്കം തട്ടി'യെന്ന് പരോക്ഷമായി വിമർശിക്കുകയായിരുന്നു അരുന്ധതി റോയ്.










0 comments