ഒമാനിൽ ജനന - മരണ നിരക്ക് കുറഞ്ഞു

മസ്‌കത്ത് : വർഷത്തിന്റെ ആദ്യപകുതിയിൽ ഒമാനിൽ ജനന–മരണ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. ജനനനിരക്ക് കഴിഞ്ഞവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.7 ശതമാനം കുറഞ്ഞു. മരണനിരക്കിൽ 7.3 ശതമാനത്തിന്റെ കുറവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷന്റെ സ്ഥിതിവിവര റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ജൂൺ അവസാനത്തോടെ 32,405 ജനനങ്ങൾ രജിസ്റ്റർ ചെയ-്‌തു. ഇതിൽ 28,828 കുട്ടികൾ ഒമാനി മാതാപിതാക്കൾക്കും 3577 കുട്ടികൾ പ്രവാസി കുടുംബങ്ങൾക്കുമാണ് ജനിച്ചത്. ഒമാനി ജനനങ്ങളിൽ 14,793 ആൺകുട്ടികളും 14,035 പെൺകുട്ടികളുമാണ്. പ്രവാസി ജനനങ്ങളിൽ 1847 ആൺകുട്ടികളും 1730 പെൺകുട്ടികളും. ജൂണിൽ മാത്രം ഒമാനിൽ 5560 ജനനം രേഖപ്പെടുത്തി. മേയിൽ ഇത് 5665 ആയിരുന്നു. ഇതിൽ 4958 ഒമാനി കുട്ടികളും വിദേശികളുടെ 602 കുട്ടികളും ഉൾപ്പെടുന്നു. ഒമാനി പെൺകുട്ടികളുടെ ജനനത്തിൽ 3.7 ശതമാനം ഇടിവും ആൺകുട്ടികളുടെ ജനനത്തിൽ 0.3 ശതമാനം വർധനയുമുണ്ടായി. പ്രവാസികൾക്കിടയിലെ ജനനം രണ്ടുശതമാനം കുറഞ്ഞു. ആൺകുട്ടികളുടെ ജനനം 1.5 ശതമാനവും പെൺകുട്ടികളുടെ ജനനം 2.4 ശതമാനവുമാണ് കുറഞ്ഞത്.
ജൂൺ അവസാനത്തോടെ ഒമാനിലുടനീളം 4590 മരണം രേഖപ്പെടുത്തി. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7.3 ശതമാനം കുറവാണിത്. ഒമാനി പൗരന്മാർക്കിടയിലെ മരണം 6.6 ശതമാനം കുറഞ്ഞ് 3646 ആയി. ഇതിൽ 2106 പുരുഷന്മാരും 1540 സ്ത്രീകളും ഉൾപ്പെടുന്നു. പ്രവാസി മരണങ്ങൾ 9.9 ശതമാനം കുറഞ്ഞ് 944 ആയി. ഇതിൽ 759 പുരുഷന്മാരും 185 സ്ത്രീകളും ഉൾപ്പെടുന്നു. 2026 ജൂണിൽ 736 മരണം രജിസ്റ്റർചെയ-്‌തു. മേയിൽ ഇത് 768 ആയിരുന്നു. ജൂണിൽ 590 ഒമാനികളും 146 പ്രവാസികളും അന്തരിച്ചു. സ-്‌ത്രീമരണങ്ങൾ പുരുഷന്മാരേക്കാൾ കുത്തനെ കുറഞ്ഞു. ഒമാനി പുരുഷന്മാരിൽ 3.8 ശതമാനം കുറവുണ്ടായി. ഒമാനി സ്ത്രീകളുടെ മരണം 10.6 ശതമാനം കുറഞ്ഞു. പ്രവാസികളിൽ സ്ത്രീമരണങ്ങൾ 16.7 ശതമാനവും പുരുഷ മരണം 8.3 ശതമാനവും കുറഞ്ഞു.










0 comments