ad
Deshabhimani

15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച് യുഎഇ

Dubai

പ്രതീകാത്മക ചിത്രം|Photo: Gulfnews

വെബ് ഡെസ്ക്

Published on Jun 18, 2026, 04:42 PM | 1 min read

ദുബായ് : പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് യുഎഇ നിരോധിച്ചു. കുട്ടികൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യമാണ് യുഎഇ. 15 വയസ്സിൽ താഴെ പ്രായമുയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ആവശ്യമില്ല. ഈ പ്രായത്തിലുള്ളവർക്ക് സോഷ്യൽ മീഡിയ ലോഗ് ഇൻ ചെയ്യാൻ കഴിയരുത്. 


ഇതിനാവശ്യമായ നടപടികൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ഉടമകൾ സ്വീകരിക്കണം. 12 മാസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്നും യുഎഇ മന്ത്രിസഭായോഗം സോഷ്യൽ മീഡിയ ഉടമകളോട് നിർദേശിച്ചു.


2024ലെ പഠനങ്ങൾ പ്രകാരം യുഎഇയിലെ കുട്ടികൾ പ്രതിദിനം മൂന്ന് മണിക്കൂറെങ്കിലും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്. കുട്ടികളിലെ അമിതമായ ആശങ്ക, ശ്രദ്ധക്കുറവ്, സംസാരിക്കുന്നതിലേക്കുള്ള കാലതാമസം തുടങ്ങി പലവിധത്തിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ബ്രിട്ടൻ, മെക്സിക്കോ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കുട്ടികളിലെ സാമൂഹിക മാധ്യമ ഉപയോഗം നിരോധിച്ചതും പഠനവിധേയമാക്കിയിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് യുഎഇ അധികൃതരുടെ ഈ നിർണായക തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home