കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്കളിൽ പ്രതിഷേധം
നിരാഹാരം 20 ദിവസമായി തുടരുന്നു; ആന്തരാവയവങ്ങൾ തകര്‍ച്ചയിലെന്ന് ഡോക്ടര്‍മാര്‍, പിന്നോട്ടില്ലെന്ന് വാങ്ചുക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന പ്രമുഖ കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ജൂൺ 28 മുതൽ ആരംഭിച്ച നിരാഹാരം 20 ദിവസത്തിൽ എത്തിയപ്പോൾ വാങ്ചുക് മരണക്കിടക്കയിലാണെന്ന് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വൈകാരികമായി പ്രതികരിച്ചു.
സോനം വാങ്ചുക്കിന്റെ ആരോഗ്യം അതീവ ഗുരുതരമായ ഘട്ടത്തിലാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. സമരം ആരംഭിച്ചതിനു ശേഷം ഒൻപത് കിലോയിലധികം ഭാരം കുറഞ്ഞു. ഇപ്പോഴത്തെ ഭാരം 56.9 കിലോഗ്രാം ആണ്. ശരീരത്തിലെ ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവ തീർന്നതിനെ തുടർന്ന് പേശികൾ ക്ഷയിക്കാൻ തുടങ്ങി. ഇത് ആന്തരികാവയവങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ഡോ സതീഷ് ലാംബ മുന്നറിയിപ്പ് നൽകി.
വാങ്ചുക്കിന്റെ ആരോഗ്യത്തിൽ ആശങ്ക പ്രകടിപ്പിച്ചുള്ള പൊതുതാൽപര്യ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി അദ്ദേഹത്തിന്റെ ആരോഗ്യം ദിവസേന നിരീക്ഷിക്കാനും ആവശ്യമായ വൈദ്യസഹായം നൽകാനും അധികൃതർക്ക് നിർദേശം നൽകി. പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും കോടതി ഓർമ്മിപ്പിച്ചു.
"സര്‍ക്കാര്‍ നമ്മെ കേൾക്കാത്തത്
എന്തെന്ന് ചോദിക്കയാണ് വേണ്ടത്"
സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട അനുയായികളോട് സർക്കാർ തങ്ങളെ കേൾക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയാണ് വേണ്ടതെന്ന് വാങ്ചുക് പ്രതികരിച്ചു.
Related News
തന്റെ ഹൃദയമിടിപ്പും മറ്റ് ആന്തരിക പരിശോധനകളും നിലവിൽ തൃപ്തികരമാണെന്നും പെട്ടെന്ന് മരണം സംഭവിക്കില്ലെന്നും വ്യക്തമാക്കിയ വാങ്ചുക്, സമരം ഇനിയും തുടരുമെന്ന് പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾ ഈ സമരത്തെ രാഷ്ട്രീയ ശാസ്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും യഥാർത്ഥ പാഠമായി കാണണമെന്നും അഭ്യർത്ഥിച്ചു.
വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 20-ന് കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പാർലമെന്റിലേക്ക് നടത്തുന്ന മാർച്ചിൽ ഒന്നര ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചു.











0 comments