ad
Deshabhimani

വിനേഷ്‌ ഫോഗട്ടിന് ഏഷ്യൻ ഗെയിംസ് ട്രയൽസിൽ പങ്കെടുക്കാം; രാജ്യത്തിന്റെ അഭിമാന താരമെന്ന് സുപ്രീംകോടതി

vinesh phogat
വെബ് ഡെസ്ക്

Published on May 29, 2026, 02:41 PM | 1 min read

ന്യൂഡൽഹി: ഗുസ്തിതാരവും ഒളിമ്പിക് മെഡൽ ജേതാവുമായ വിനേഷ്‌ ഫോഗട്ടിന്‌ ഏഷ്യൻ ഗെയിംസ്‌ സെലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാം. താരത്തിന് അനുമതി നൽകിയ ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഉത്തരവ്. വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് സുപ്രീം കോടതി പരാമർശിച്ചു. ഇതോടെ നാളെ ആരംഭിക്കുന്ന സെലക്ഷൻ ട്രയൽസിൽ വിനേഷിന് മത്സരിക്കാൻ സാധിക്കും.


2025, 26ലെ മത്സരങ്ങളിൽ പങ്കെടുത്തവർക്ക്‌ മാത്രം ട്രയൽസിന്‌ യോഗ്യതയുള്ളുവെന്ന ഗുസ്‌തി ഫെഡറേഷന്റെ പുതിയനയമാണ്‌ വിനേഷ്‌ ഫോഗട്ടിനെ മത്സരത്തിൽനിന്ന്‌ വിലക്കിയത്‌. പ്രസവാനന്തരം മാനസിക–ശാരീരിക പ്രശ്‌നങ്ങൾ നേരിട്ടതിനാൽ ചില മത്സരങ്ങൾ നഷ്‌ടപ്പെട്ടിരുന്നു.


ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങിന്റെ ലൈംഗികാതിക്രമങ്ങൾക്കെതിരെ തെരുവിൽ പോരാട്ടം നയിച്ച ഫോഗട്ടിനെതിരെ ഫെഡറേഷന്റെ തുടരുന്ന വേട്ടയാടലിന്‍റെ ഭാഗമാണ് വിലക്ക്. സുപ്രീംകോടതി ഉത്തരവ് വിനേഷിന്റെ ഏഷ്യൻ ഗെയിംസ് പ്രതീക്ഷകൾക്ക് വലിയ കരുത്ത് പകരും. നിലവിൽ ഹരിയാനയിലെ എംഎൽഎ കൂടിയാണ്‌ ഫോഗട്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home