ad
Deshabhimani

പിന്തുണ തെളിയിക്കുന്ന രേഖവേണമെന്ന് ഗവര്‍ണര്‍, വിജയ് എംഎൽഎമാരുടെ നിര്‍ണായക യോഗം വിളിച്ചു

vijay meets governor arlekar
വെബ് ഡെസ്ക്

Published on May 07, 2026, 10:56 AM | 1 min read

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നതിന് പിന്നാലെ, സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ തേടി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് പാർട്ടി എംഎൽഎമാരുടെ നിർണ്ണായക യോഗം വിളിച്ചു. വ്യാഴാഴ്ച ചെന്നൈയിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിൽ എത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല.


ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ട അടുത്ത നടപടികളെക്കുറിച്ചും സഖ്യസാധ്യതകളെക്കുറിച്ചും യോഗം ചർച്ച ചെയ്യും.


തെരഞ്ഞെടുപ്പ് ചിത്രം

  • ആകെ സീറ്റുകൾ: 234

  • കേവല ഭൂരിപക്ഷം: 118

  • TVK നേടിയത്: 108

  • കോൺഗ്രസ് പിന്തുണ: 5

  • നിലവിലെ ആകെ സംഖ്യ 113

  • ഭൂരിപക്ഷത്തിന് 5 സീറ്റുകൾ കൂടി വേണം

  • വിജയ് വിജയിച്ച രണ്ട് സീറ്റീൽ ഒന്ന് കൂടി ഒഴിവ് വരും

ന്നത്തെ യോഗത്തിൽ ടിവികെയുടെ നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. വിജയ് തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെടുക. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ച വിജയ്, നിയമപ്രകാരം ഒരു മണ്ഡലത്തിൽ നിന്നും രാജി വെക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച തീരുമാനവും യോഗത്തിലുണ്ടാകും.


Related News

ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിൽ തമിഴ് രാഷ്ട്രീയത്തിലെ മുഖ്യ കക്ഷികളെ ഞെട്ടിച്ചുകൊണ്ടാണ് വിജയിൻ്റെ പാർട്ടി 108 സീറ്റുകൾ കരസ്ഥമാക്കിയത്. ഭരണം ഉറപ്പിക്കാൻ അഞ്ച് എംഎൽഎമാരുടെ പിന്തുണ കൂടി ടിവികെക്ക് ആവശ്യമാണ്. ഇന്നത്തെ യോഗത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന് സംബന്ധിച്ച വ്യക്തമായ ചിത്രം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


പാർട്ടിയിൽ പിളർപ്പുണ്ടാകുന്നത് തടയാൻ ടിവികെയുടെ 60-ഓളം എംഎൽഎമാരെ മാമല്ലപുരത്തെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സർക്കാർ രൂപീകരണ പ്രക്രിയ പൂർത്തിയാകുന്നത് വരെ ഇവർ അവിടെ തുടരും.

അതേസമയം, എഐഎഡിഎംകെ തങ്ങളുടെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. എടപ്പാടി പളനിസ്വാമിയുടെ അറിവോടു കൂടിയല്ല ഈ നീക്കമെന്നും, ടിവികെയെ പിന്തുണയ്ക്കാൻ താല്പര്യമുള്ള ഒരു വിഭാഗം എംഎഎൽഎമാരാണ് ഇതിന് പിന്നിലെന്നും പ്രചരാണം ഉയര്‍ന്നു.


വിസികെ നേതാവ് തോൽ തിരുമാവളവൻ വിജയിയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home