ad
Deshabhimani

വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പുതിയ നാവികസേനാ മേധാവി

Navy Chief

വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ | Photo Credit: X/@SpokespersonMoD

വെബ് ഡെസ്ക്

Published on May 09, 2026, 04:01 PM | 1 min read

ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.


നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഈ നിയമനം.


നാവികസേനയിൽ സുപ്രധാനമായ നിരവധി തസ്തികകളിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ. വൈസ് അഡ്മിറൽ പദവിയിലെത്തിയ ശേഷം വെസ്റ്റേൺ നേവൽ കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫ്, നാവികസേനാ ആസ്ഥാനത്തെ (NHQ) കൺട്രോളർ ഓഫ് പേഴ്‌സണൽ സർവീസസ്, ചീഫ് ഓഫ് പേഴ്‌സണൽ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. നിലവിലെ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ് നാവികസേനാ ആസ്ഥാനത്ത് വൈസ് ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയും പ്രവർത്തിച്ചിരുന്നു. മികച്ച സേവനത്തിന് പരമ വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home