ad
Deshabhimani

മുന്നറിയിപ്പുകൾ അവഗണിച്ചു; വേദാന്ത പ്ലാന്റിലെ സ്ഫോടനത്തിന് പിന്നിൽ കടുത്ത അനാസ്ഥയെന്ന് റിപ്പോർട്ട്

vedanta plant
വെബ് ഡെസ്ക്

Published on Apr 17, 2026, 11:38 AM | 1 min read

റായ്‌പൂർ: 20 പേരുടെ മരണത്തിനിടയാക്കിയ ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റ് സ്ഫോടനത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. പ്ലാന്റിലെ അപകടസാധ്യതയെക്കുറിച്ച് നേരത്തെ ലഭിച്ച മുന്നറിയിപ്പുകൾ മാനേജ്‌മെന്റ് മനഃപൂർവ്വം അവഗണിച്ചതാണ് വൻ ദുരന്തത്തിന് വഴിയൊരുക്കിയതെന്നാണ് സൂചന.


പ്ലാന്റിലെ ബോയിലറിൽ ഇന്ധനം അമിതമായി അടിഞ്ഞുകൂടിയതും സമ്മർദ്ദം ക്രമാതീതമായി ഉയർന്നതും അപകടത്തിന് കാരണമായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ കമ്പനി അധികൃതർ കാണിച്ച അനാസ്ഥയാണ് സ്ഫോടനത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്.


അപകടം നടക്കുന്നതിന് മുൻപ് തന്നെ യന്ത്രസംവിധാനങ്ങളിലെ തകരാറുകൾ ജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഉൽപ്പാദനം തടസ്സപ്പെടാതിരിക്കാൻ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ അധികൃതർ നിർബന്ധിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.


സംഭവത്തിൽ വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഇതിനകം മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. പ്ലാന്റിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കും.


ലാഭക്കൊതി മൂലം തൊഴിലാളികളുടെ ജീവൻ പണയപ്പെടുത്തിയ കമ്പനി നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധമാണ് ഉയരുന്നത്. ദുരന്തത്തെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home