Deshabhimani

ഗുജറാത്തില്‍ പത്താം ക്ലാസ് പരീക്ഷ മാറ്റിവെക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി; കേസ്

exam students
വെബ് ഡെസ്ക്

Published on Mar 14, 2026, 08:10 AM | 1 min read

വഡോദര: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ മാറ്റിവെക്കാനായി സ്വന്തം സ്കൂളിന് നേരെ ബോംബ് ഭീഷണി സന്ദേശമയച്ച് പത്താം ക്ലാസ് വിദ്യാർഥി. കേന്ദ്രീയ വിദ്യാലയത്തിലെ ​ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാർ തിവാരിയുടെ ഫോണിലേയ്ക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. വാട്സാപ്പിൽ ഇന്റർനാഷണൽ നമ്പരിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. മാർച്ച് അഞ്ചിന് ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.


അധ്യാപകനായ സന്തോഷ് കുമാർ തിവാരിയുടെ വാട്‌സ്ആപ്പിലേക്ക് പുലർച്ചെ 3:43-ഓടെ +1 എന്ന കൺട്രി കോഡുള്ള അന്താരാഷ്ട്ര നമ്പറിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു. 'നിങ്ങളുടെ സ്കൂൾ നാളെ പൂർണ്ണമായും തകർക്കപ്പെടും, ദൈവം മഹാനാണ്, അള്ളാഹു അക്ബർ' എന്നർത്ഥം വരുന്ന അറബി സന്ദേശമായിരുന്നു അയച്ചത്. രാവിലെ 8 മണിയോടെ സന്ദേശം കണ്ട അധ്യാപകൻ ഉടൻ തന്നെ സ്കൂൾ പ്രിൻസിപ്പൽ ജിതേന്ദ്രകുമാർ ധദോച്ചിനെയും പ്രാദേശിക അധികാരികളെയും വിവരമറിയിച്ചു.


ഭീഷണിയെത്തുടർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന മകർപുര എയർഫോഴ്സ് സ്റ്റേഷൻ പ്രദേശം ബോംബ് സ്ക്വാഡും പൊലീസും ചേർന്ന് വളയുകയും സ്കൂൾ പരിസരത്ത് വിശദമായ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടന്നെങ്കിലും, ഈ സംഭവം വഡോദരയിലുടനീളമുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ ജീവനക്കാർക്കും ഇടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.


പീന്നട് സൈബർ സെല്ലിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വഴിതിരിവുണ്ടായത്. പരീക്ഷയിൽ നിന്ന് രക്ഷപ്പെടാൻ പത്താം ക്ലാസ് വിദ്യാർത്ഥി നടത്തിയതാണ് വ്യാജ ബോബ് ഭീഷണിയെന്ന് സൈബർ പൊലീസ് കണ്ടെത്തി. പരീക്ഷാ സമ്മർദ്ദം ഒഴിവാക്കാനാണ് വി​ദ്യാർഥി വെർച്വൽ നമ്പർ ഉപയോ​ഗിച്ച് ഭീഷണി സന്ദേശം അയച്ചത്. ബോംബ് ഭീഷണിയിലൂടെ താത്കാലികമായി സ്കൂൾ അടച്ച് പൂട്ടുമെന്നും പരീക്ഷ റദ്ദാക്കുമെന്നും വിദ്യാർഥി പ്രതീക്ഷിച്ചതായി പൊലീസ് വ്യക്തമാക്കി. ബോംബ് ഭീഷണി വെറും തട്ടിപ്പ് മാത്രമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വിദ്യാർഥിക്കെതിരെ ജുവനൈൽ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home