ad
Deshabhimani

പ്രസാർ ഭാരതി കരാറുകളിൽ സുതാര്യതയില്ല; കേന്ദ്രം വിവരങ്ങൾ മറച്ചുവയ്ക്കുന്നു: ഡോ. വി ശിവദാസൻ എംപി

sivadasan
വെബ് ഡെസ്ക്

Published on Feb 13, 2026, 08:42 PM | 1 min read

ന്യൂഡൽഹി: പ്രസാർ ഭാരതിയുടെ മാധ്യമ കരാറുകളിലെ വിശദാംശങ്ങൾ മറച്ചുവയ്ക്കുന്ന കേന്ദ്ര സർക്കാർ രീതി കരാറുകളിലെ സുതാര്യതയെപ്പറ്റിയുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നുവെന്ന് ഡോ. വി ശിവദാസൻ എംപി. രാജ്യസഭയിൽ അദ്ദേഹം ഉന്നയിച്ച ചോദ്യത്തിന് വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി നൽകിയ മറുപടിയിലെ അവ്യക്തതയാണ് ഈ പരാമർശത്തിന് കാരണമായത്.


ഡിഡി ന്യൂസിലെ പരിപാടികൾ നിർമ്മിക്കുന്നതിനും അവതരിപ്പിക്കുന്നതിനും കരാറിലേർപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ, കരാർ തുക, കാലാവധി, തിരഞ്ഞെടുക്കപ്പെട്ട മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ചോദ്യങ്ങൾ ചോദിച്ചെങ്കിലും സാമ്പത്തിക വിവരങ്ങളോ പേരുകളോ വെളിപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.


അവശ്യ വിവരങ്ങളുടെ ഇത്തരത്തിലുള്ള മറച്ചുപിടിക്കൽ പാർലമെന്ററി ഉത്തരവാദിത്തത്തെയും പൊതുസുതാര്യതയെയും ദുർബലപ്പെടുത്തുന്നതാണ്. ഉചിതമായ നടപടിക്രമങ്ങളും ന്യായമായ രീതികളും പാലിക്കുന്നുണ്ടോ എന്നറിയാനുള്ള ജനങ്ങളുടെ അവകാശമാണ് കേന്ദ്രസർക്കാർ ഇല്ലാതാക്കുന്നതെന്നും വി ശിവദാസൻ എംപി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home