യുപിയിലെ മദ്രസകളിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം നിർബന്ധമാക്കി

പ്രതീകാത്മക ചിത്രം
ലഖ്നൗ: ഉത്തർപ്രദേശിലെ എല്ലാ മദ്രസകളിലും ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം നിർബന്ധമാക്കി. ഇത് സംബന്ധിച്ച് യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് എല്ലാ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാർക്കും നിർദ്ദേശം നൽകി. പുതിയ ഉത്തരവ് പ്രകാരം മദ്രസകളിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ ദൈനംദിന ഹാജർ ബയോമെട്രിക് സംവിധാനം വഴി തന്നെ രേഖപ്പെടുത്തണം.
നിലവിൽ എയ്ഡഡ് മദ്രസകളിൽ ബയോമെട്രിക് സംവിധാനമുണ്ടെങ്കിലും അത് ആധാർ അധിഷ്ഠിത പ്രാമാണീകരണവുമായി ബന്ധിപ്പിച്ചിരുന്നില്ല. ഈ സംവിധാനം നിലവിൽ വരാത്ത മദ്രസകളിൽ ആവശ്യമായ ഉപകരണങ്ങൾ എത്രയും വേഗം സ്ഥാപിച്ച് ഇത് പ്രവർത്തനക്ഷമമാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മദ്രസകളുടെ പ്രവർത്തനങ്ങളിൽ സുതാര്യത, ഉത്തരവാദിത്തം, കൃത്യമായ ഹാജർ എന്നിവ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.










0 comments